Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ഒരു ഡെങ്കിപ്പനി മരണം; 15 പേര്‍ക്ക് കൂടി ഷിഗെല്ല, 22 പേര്‍ക്ക് എലിപ്പനി

അഞ്ച് ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്ന് ഒരു ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. 159 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിലായി 15 പേര്‍ക്ക് ഷിഗെല്ല രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. 22 പേരില്‍ എലിപ്പനിയും 23 പേര്‍ക്ക് മഞ്ഞപ്പിത്തവും നാല് പേര്‍ക്ക് മലേറിയയും കണ്ടെത്തി.

അഞ്ച് ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-8, മലപ്പുറം 3, വയനാട് 2, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ 1 വീതം എന്നിവടങ്ങളിലാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണ്‍ മാസം 165 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 241 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (57), വയനാട് (22), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂര്‍ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് കൈമാറി.റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് അടിയന്തരപ്രാധാന്യത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Content Highlights: Kerala reported one Dengue fever death and 159 new infections today. Additionally, 15 new Shigella cases were confirmed across five districts, alongside a rise in Leptospirosis and Jaundice. The high-level committee submitted an outbreak prevention report to Health Minister K Muraleedharan.

 

Latest