Connect with us

Kerala

പത്മപുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള മലയാളികള്‍

രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് രണ്ടാംഘട്ട പത്മപുരസ്‌കാരം രാഷ്ട്രപതി ഭവനില്‍ നിര്‍വഹിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | പത്മപുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള മലയാളികള്‍. മമ്മൂട്ടിക്കു പുറമെ, പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് കെ ടി തോമസ്, വെള്ളാപ്പള്ളി നടേശന്‍, കലാമണ്ഡലം വിമല മേനോന്‍, ആര്‍ എസ് എസ് സൈദ്ധാന്തികന്‍ പി നാരായണന്‍ എന്നിവരാണ് രാജ്യത്തെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് രണ്ടാംഘട്ട പത്മപുരസ്‌കാരം രാഷ്ട്രപതി ഭവനില്‍ നിര്‍വഹിച്ചത്.

അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമക്ക് അഭിനയത്തിലൂടെ നല്‍കിയ അതുല്യ സംഭാവനക്കുള്ള ആദരമായാണ് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. സാമൂഹിക നേതാവ്, പൊതുപ്രവര്‍ത്തകന്‍, ശ്രീ നാരായണ ധര്‍മ പരിപാലന (എസ് എന്‍ ഡി പി) യോഗം ജനറല്‍ സെക്രട്ടറി, നാരായണ ട്രസ്റ്റുകളുടെ സെക്രട്ടറി എന്നീ നിലകളിലുമുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വെള്ളാപ്പള്ളി നടേശന്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായത്. നൃത്താധ്യാപികയും നര്‍ത്തകിയുമായ കലാമണ്ഡലം വിമല മേനോന്‍ പത്മശ്രീ പുരസ്‌കാരവും ചടങ്ങില്‍ ഏറ്റുവാങ്ങി.

മെയ് 25 ന് നടന്ന ഒന്നാംഘട്ട പത്മ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ഡോ. എ ഇ മുത്തുനായകവും ദേവകിയമ്മയും പത്മശ്രീ ഏറ്റുവാങ്ങിയിരുന്നു. ശാസ്ത്ര മേഖലയിലെ മികച്ച സംഭാവനകള്‍ക്കാണ് മുത്തുനായകത്തിന് അവാര്‍ഡ് ലഭിച്ചത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ദേവകിയമ്മക്ക് അവാര്‍ഡ്.

Content Highlights:
Megastar Mammootty and several other distinguished individuals from Kerala have officially received their Padma Awards at a grand ceremony. The prestigious civilian honors recognize their exceptional contributions to cinema, culture, and society. The event celebrated the rich achievements of the state’s cultural icons on a national stage.

 

---- facebook comment plugin here -----

Latest