Connect with us

Ongoing News

ജപ്പാന്‍ ജയാരവം; ടുണീഷ്യയെ നാല് ഗോളില്‍ മുക്കി

ദായിചി കമാഡ, അയാലെ യുവേഡ (രണ്ട്‌), ജുന്‍യ ഇറ്റോ എന്നിവരാണ് ജപ്പാന് വേണ്ടി വല കുലുക്കിയത്.

Published

|

Last Updated

മോണ്‍ടെറെ (മെക്‌സിക്കോ) | ലോകകപ്പ് ഫുട്‌ബോളില്‍ വമ്പന്‍ ജയവുമായി ജപ്പാന്‍. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ടുണീഷ്യയെ മറുപടിയില്ലാത്ത നാല് ഗോളിനാണ് ജപ്പാന്‍ തകര്‍ത്തുവിട്ടത്. അയാലെ യുവേഡ ഇരട്ട ഗോള്‍ നേടി.

കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ജപ്പാന്‍ ലീഡെടുത്തു. ദായിചി കമാഡയുടെ വകയായിരുന്നു ഗോള്‍. 31-ാം മിനുട്ടിലും രണ്ടാം പകുതിയുടെ 83-ാം മിനുട്ടിലുമായി ഗോള്‍ നേടിയ യുവേഡ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. രണ്ടാം പകുതിയുടെ 24-ാം മിനുട്ടില്‍ ജുന്‍യ ഇറ്റോ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് പോയിന്റ് സ്വന്തമാക്കിയ ജപ്പാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. കൂടുതല്‍ ഗോള്‍ (ഏഴ്) നേടാനായതിന്റെ പിന്‍ബലത്തില്‍ നെതര്‍ലന്‍ഡ്‌സാണ് ഒന്നാമതുള്ളത്. ഇക്കഴിഞ്ഞ 14ന് നടന്ന തങ്ങളുടെ ആദ്യ അങ്കത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ജപ്പാന്‍ സമനിലയില്‍ കുരുക്കിയിരുന്നു (2-2). രണ്ട് കളിയും തോറ്റതോടെ ടുണീഷ്യ പുറത്തായി.

Content Highlights:
Japan’s national football team secured a commanding 4-0 victory over Tunisia in their latest international friendly match. The dominant performance showcased Japan’s attacking strength and clinical finishing throughout the game. This impressive win boosts team confidence ahead of upcoming official tournament fixtures.

Latest