Connect with us

From the print

ആഹാ അങ്കുഷ്

Published

|

Last Updated

ഗ്ലാസ്ഗോ | കോമൺവെൽത്ത് ഗെയിംസ് ബോക്‌സിംഗിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. പുരുഷന്മാരുടെ 80 കിലോ വിഭാഗത്തിൽ അങ്കുഷ് പംഘാലാണ് സുവർണ നേട്ടം കൈവരിച്ചത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഡിമെജി ഷിത്തുവിനെ 4-1നാണ് അങ്കുഷ് പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിൽ 5-0നു പിന്നിൽ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഹരിയാനക്കാരനായ അങ്കുഷ് വിജയം പിടിച്ചെടുത്തത്.

ആദ്യ റൗണ്ടിൽ ലീഡ് വഴങ്ങിയതോടെ തനിക്ക് സമ്മർദം അനുഭവപ്പെട്ടിരുന്നതായി അങ്കുഷ് മത്സരശേഷം പറഞ്ഞു. സ്വർണ മെഡൽ നേടിയതിൽ വലിയ സന്തോഷമുണ്ട്. എന്നെ പിന്തുണക്കാനെത്തിയ എല്ലാവർക്കും നന്ദി. ഈ മെഡൽ അവർക്കുള്ളതാണ്. എന്റെ കുടുംബത്തിനും മുഴുവൻ ഇന്ത്യക്കാർക്കും മെഡൽ സമർപ്പിക്കുന്നു- അങ്കുഷ് പംഘാൽ പറഞ്ഞു.
ബോക്‌സിംഗിൽ ഇന്ത്യയുടെ ഏഴാം സ്വർണ മെഡലായിരുന്നു ഇത്. ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ എറ്റവും മികച്ച പ്രകടനം. നേരത്തേ, പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ സച്ചിൻ സിവാചും സ്വർണം നേടിയിരുന്നു.

വനിതാ വിഭാഗത്തിൽ അഞ്ച് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്. പ്രീതി പവാർ (54 കിലോ), ജയ്‌സ്മിൻ ലംബോറിയ (57 കിലോ), സാക്ഷി ചൗധരി (51 കിലോ), പ്രിയ ഘംഗാസ് (60 കിലോ), അരുന്ധതി ചൗധരി (70 കിലോ) എന്നിവരാണ് സ്വർണമണിഞ്ഞത്. പുരുഷന്മാരുടെ 55 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ജാദുമണി സിംഗും വനിതകളുടെ 75 കിലോ വിഭാഗത്തിൽ ലവ്്ലിന ബോർഗോഹെയ്‌നും +90 കിലോ വിഭാഗത്തിൽ നരേന്ദർ ബെർവാളും വെള്ളി നേടിയിരുന്നു.
ഗുഡ്്വീർ!

പുരുഷന്മാരുടെ 5,000 മീറ്ററിൽ ഇന്ത്യയുടെ ഗുൽവീർ സിംഗ് വെങ്കലം നേടി. ഗെയിംസിന്റെ ചരിത്രത്തിൽ ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുൽവീർ. ആവേശകരമായ മത്സരത്തിൽ 13 മിനുട്ടും 24.95 സെക്കൻഡും സമയത്തിൽ ഓടിയെത്തിയാണ് വെങ്കല നേട്ടം. കെനിയൻ താരം കോർണിലിയസ് കെംബോയിയെ 0.04 സെക്കൻഡ് വ്യത്യാസത്തിൽ മറികടന്നാണ് ഗുൽവീർ മൂന്നാം സ്ഥാനത്തെത്തിയത്. മത്സരത്തിൽ കെനിയയുടെ മാത്യു കിപ്‌സാംഗ് (13:23.61) സ്വർണവും ഓസ്‌ട്രേലിയയുടെ കൈ റോബിൻസൺ (13:24.70) വെള്ളിയും നേടി. വെങ്കല മെഡൽ നേട്ടത്തോടെ ഒരു കോമൺവെൽത്ത് ഗെയിംസ് സീസണിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റായി ഗുൽവീർ മാറി. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ 10,000 മീറ്റർ ഇനത്തിൽ ഗുൽവീർ വെള്ളി നേടിയിരുന്നു. 10,000 മീറ്ററിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന ബഹുമതിയും ഈ നേട്ടത്തിലൂടെ ഗുൽവീർ സ്വന്തമാക്കിയിരുന്നു.
13 സ്വർണം, 17 വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെയായി 39 മെഡലുകൾ നേടിയ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. 70 സ്വർണം, 45 വെള്ളി, 56 വെങ്കലം എന്നിങ്ങനെയായി 171 മെഡലുകളുള്ള ആസ്‌ത്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

Content Highlights: Ankush Panghal won gold in 80kg boxing by defeating England’s Demeji Shittu at Commonwealth Games Glasgow. Gulveer Singh secured bronze in men’s 5000m, becoming the first Indian to win a medal in this event. India holds fourth place in medal tally with 13 gold, 17 silver, and 9 bronze medals.

---- facebook comment plugin here -----

Latest