Connect with us

Kerala

വ്യാജ ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി: ജസ്റ്റിസ് സോഫി തോമസ്

വ്യാജ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

കേരള പ്രവാസികാര്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു.

പത്തനംതിട്ട | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന വ്യാജ പ്രവാസി ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന പ്രവാസി കമ്മീഷന്‍ (കേരള പ്രവാസി ഭാരതീയര്‍/കേരളീയര്‍ കമ്മീഷന്‍) ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ്. പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വ്യാജ ഏജന്‍സികളുടെ തട്ടിപ്പിന് ഇരയായ നിരവധി കേസുകള്‍ കമ്മീഷന് ലഭിക്കുന്നുണ്ട്. വ്യാജ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍, സിവില്‍, റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ്, വ്യാജ വിസ തുടങ്ങിയ വിഷയങ്ങളാണ് കൂടുതലും കമ്മീഷന് മുമ്പില്‍ എത്തുന്നത്. പരാതികളില്‍ വേഗം പരിഹാരം കണ്ടെത്തുന്നതിനൊപ്പം പ്രവാസികള്‍ക്ക് നിയമസഹായവും മാര്‍ഗനിര്‍ദേശവും കമ്മീഷന്‍ നല്‍കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മറ്റു ജില്ലക്കാരുടെ പരാതിയും അദാലത്തില്‍ പരിഗണിക്കും.

കമ്മീഷന്റെ പുതിയ വെബ്‌സൈറ്റ് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ഇതിലൂടെ പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. പരാതിയുടെ സ്ഥിതിയും തുടര്‍നടപടിയും അറിയാനും അന്തിമ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമൊരുക്കും. നിലവിലെ കമ്മീഷന്റെ 11-ാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ അദാലത്തുമാണ് സംഘടിപ്പിച്ചത്. കമ്മീഷന്‍ അംഗങ്ങളായ ഡോ. മാത്യുസ് കെ ലൂക്കോസ്, എം എം നയീം, ജോസഫ് ദേവസ്യ പൊന്‍മന്‍കല്‍ പങ്കെടുത്തു.

Content Highlights:
Justice Sophie Thomas has called for stringent action against fraudulent recruitment agencies exploiting job seekers. She emphasized the need for public awareness and stricter monitoring by law enforcement to curb these illegal activities. The statement highlights the rising concerns over employment scams across the state.

 

 

---- facebook comment plugin here -----

Latest