Connect with us

Kerala

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

മാനന്തവാടിയില്‍ നിന്നും ഏത്തവാഴക്കുലയും കയറ്റി കുണ്ടറയിലേക്ക് പോകുകയായിരുന്ന ലോറി പ്രത്യാശ് യാത്രചെയ്തിരുന്ന ബൈക്കിന് പിന്നിലും റോഡിന്റെ ഇടതുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് പിന്നിലും ഇടിക്കുകയായിരുന്നു.

Published

|

Last Updated

പന്തളം |  വാഴക്കുല കയറ്റിവന്ന ലോറി ബൈക്കിന്റെയും നിര്‍ത്തിയിട്ടിരുന്ന കാറുകളുടെയും പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊട്ടാരക്കര മാറനാട് തെക്ക് ചരുവിള പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്റെയും ലാലിയുടെയും മകനും ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ ഇടമണ്‍ സെന്ററിലെ പാസ്റ്റര്‍ പ്രത്യാശ് കുഞ്ഞുമോനാ(28)ണ് മരിച്ചത്. ഇന്ന് വൈകുന്നേരം എം സി റോഡില്‍ പന്തളം തോന്നല്ലൂര്‍ എസ് എന്‍ ഡി പി യോഗം യൂണിയന്‍ മന്ദിരത്തിന് സമീപമാണ് അപകടം.

മാനന്തവാടിയില്‍ നിന്നും ഏത്തവാഴക്കുലയും കയറ്റി കുണ്ടറയിലേക്ക് പോകുകയായിരുന്ന ലോറി പ്രത്യാശ് യാത്രചെയ്തിരുന്ന ബൈക്കിന് പിന്നിലും റോഡിന്റെ ഇടതുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് പിന്നിലും ഇടിക്കുകയായിരുന്നു. പ്രത്യാശ് തെറിച്ച് റോഡിലേക്ക് വീണു. ഉടന്‍തന്നെ കല്ലിശ്ശേരി കെ എം സി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്ങന്നൂര്‍ മുളക്കുഴ മൗണ്ട് സിയോണ്‍ ചര്‍ച്ച് ആസ്ഥാനത്ത് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രത്യാശ്.

കാറുകളില്‍ ഇടിച്ചശേഷം വൈദ്യുതി തൂണ്‍ ഇടിച്ചു പിഴുത ശേഷമാണ് ലോറി മറിഞ്ഞത്. മറിഞ്ഞ ലോറിയില്‍ നിന്ന് ഡ്രൈവര്‍ സന്തോഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു. സന്തോഷിന് കാര്യമായ പരിക്കില്ല. നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ചെങ്ങന്നൂര്‍ മൂലയുഴത്തില്‍ രതീഷ്, ജെവി മെറ്റല്‍സ് ഉടമ തുമ്പമണ്‍ ആമ്പല്ലൂര്‍ സന്തോഷ് കോശി എന്നിവരുടെ കാറുകളാണ് ഇടിയില്‍ തകര്‍ന്നത്. റോഡിന്റെ മധ്യഭാഗത്തേക്ക് ലോറി മറിഞ്ഞു കിടന്നതോടെ ഗതാഗത തടസവുമുണ്ടായി. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെയാണ് ലോറി റോഡിനരികിലേക്ക് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതിയും പൂര്‍ണമായും നിലച്ചു . പന്തളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കൃപയാണ് മരിച്ച പ്രത്യാശിന്റെ സഹോദരി.

#Pandalam #MCRoad #RoadAccident #KeralaNews #AccidentNews #PandalamNews

Content Highlights: A 28-year-old Church of God pastor named Prathyash Kunjumon died in a road accident near Pandalam on MC Road. A lorry carrying bananas rammed into his motorcycle and parked cars before crashing into an electric pole. The accident disrupted traffic and electricity in the area for hours.

 

Latest