Connect with us

National

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മിഥേന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നീ വാതകങ്ങള്‍ ശ്വസിച്ചാണ് ഇവര്‍ മരിച്ചത്.

Published

|

Last Updated

ഡല്‍ഹി| ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്ന് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ഡല്‍ഹി സുല്‍ത്താന്‍പുരി സ്വദേശികളായ അരുണ്‍, സന്ദീപ്, ചന്ദ് എന്നിവരാണ് മരിച്ചത്.

മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ എത്തിയതായിരുന്നു തൊഴിലാളികള്‍. ആദ്യം സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയ ഒരാള്‍ ബോധരഹിതനായി വീണതോടെ ഇയാളെ രക്ഷിക്കാനായാണ് മറ്റു രണ്ട് തൊഴിലാളികള്‍ ഇറങ്ങിയത്. എന്നാല്‍ ഇവരും വിഷവാതകം ശ്വസിച്ച് ബോധരഹിതരാകുകയായിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ടാങ്കില്‍നിന്ന് മൂവരെയും പുറത്തെത്തിച്ചെങ്കിലും എല്ലാവരും മരിച്ചനിലയിലായിരുന്നു. മിഥേന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നീ വാതകങ്ങള്‍ ശ്വസിച്ചാണ് ഇവര്‍ മരിച്ചത്.

Content Highlights:
Three workers tragically died after inhaling toxic gases while cleaning a septic tank at a factory in Mundka, Delhi. The victims, residents of Sultanpuri, collapsed due to high exposure to methane and hydrogen sulfide. Authorities recovered the bodies after a rescue operation inside the tank.

---- facebook comment plugin here -----

Latest