National
ഭൂകമ്പം: വെനസ്വേലക്ക് സഹായവുമായി 'ഓപറേഷന്‍ അമിസ്റ്റാഡ്' പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ
ദുരിതത്തെ അഭിമുഖീകരിക്കുന്ന വെന്‍സ്വേലന്‍ ജനതയെയും സര്‍ക്കാറിനെയും ചേര്‍ത്തുനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍
ന്യൂഡല്‍ഹി | ഭൂകമ്പ ദുരന്തമുണ്ടായ വെനസ്വേലക്ക് സഹായവുമായി ‘ഓപറേഷന്‍ അമിസ്റ്റാഡ്’ പ്രഖ്യാപിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ആണ് പദ്ധതി പ്രഖ്യാപിച്ചത്. ദുരിതത്തെയും പ്രതിസന്ധിയെയും അഭിമുഖീകരിക്കുന്ന വെന്‍സ്വേലന്‍ ജനതയെയും സര്‍ക്കാറിനെയും ചേര്‍ത്തുനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ജയ്ശങ്കര്‍ പറഞ്ഞു.
ഒരു ഇന്ത്യന്‍ ആര്‍മി ഫീല്‍ഡ് ഹോസ്പിറ്റല്‍ യൂണിറ്റ്, 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അടിയന്തര മാനുഷിക സഹായവുമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങള്‍ വെനിസ്വേലയിലേക്ക് പുറപ്പെട്ടു.
ഭൂകമ്പത്തില്‍ 235 പേര്‍ മരിച്ചതായാണ് അവസാനം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 4,300ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പേരെ കാണാതായി. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് വെനസ്വേലയില്‍ ശക്തമായ രണ്ട് ഭൂകമ്പങ്ങളുണ്ടായത്. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തി.
Content Highlights:
India launched Operation Amistad to provide urgent humanitarian assistance to earthquake-hit Venezuela. External Affairs Minister S Jaishankar announced that two Indian Air Force C-17 aircraft carrying 35 tonnes of medical equipment and a field hospital unit have departed. The relief efforts aim to support the country following devastating double earthquakes.




