Uae
യു എ ഇ; സന്ദർശക വിസ ഇളവ് ജൂലൈ ഒൻപതിന് അവസാനിക്കും
കാലാവധിക്ക് മുമ്പ് സ്റ്റാറ്റസ് ശരിപ്പെടുത്തുകയോ രാജ്യം വിടുകയോ വേണം
ദുബൈ| വ്യോമപാത അടക്കലും വിമാന സർവീസുകളിലെ തടസ്സങ്ങളും കാരണം യു എ ഇയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് ഓവര്‍ സ്റ്റേ പിഴകളിൽ നിന്ന് താത്കാലിക ഇളവ് ലഭിക്കുകയും ചെയ്ത സന്ദർശകർക്ക് രാജ്യം വിടാനോ വിസ നിയമവിധേയമാക്കാനോ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) പ്രഖ്യാപിച്ച 30 ദിവസത്തെ പ്രത്യേക ഇളവ് കാലാവധി ജൂലൈ ഒമ്പതിന് അവസാനിക്കും.
വ്യോമഗതാഗതം സാധാരണ നിലയിലായ പശ്ചാത്തലത്തിലാണ് പ്രത്യേക സാഹചര്യങ്ങൾ അവസാനിച്ചതായും ഇളവ് ലഭിച്ചവർ ജൂലൈ ഒമ്പതിന് മുൻപായി നടപടികൾ പൂർത്തിയാക്കണമെന്നും അതോറിറ്റി വ്യക്തമാക്കിയത്.
മേഖലയിലെ അടിയന്തര സാഹചര്യങ്ങൾ കാരണം വിമാനങ്ങൾ റദ്ദാക്കപ്പെടുകയും നിശ്ചിത സമയത്ത് യു എ ഇ യിൽ നിന്ന് മടങ്ങാൻ കഴിയാതെ വരികയും ചെയ്ത സന്ദർശക വിസക്കാരെയാണ് പ്രധാനമായും ഈ ഉത്തരവ് ബാധിക്കുന്നത്.
മേഖലയിലെ അടിയന്തര സാഹചര്യങ്ങൾ കാരണം വിമാനങ്ങൾ റദ്ദാക്കപ്പെടുകയും നിശ്ചിത സമയത്ത് യു എ ഇ യിൽ നിന്ന് മടങ്ങാൻ കഴിയാതെ വരികയും ചെയ്ത സന്ദർശക വിസക്കാരെയാണ് പ്രധാനമായും ഈ ഉത്തരവ് ബാധിക്കുന്നത്.
അന്ന് കുടുങ്ങിപ്പോയ യാത്രികർക്ക് അധികൃതർ ഓവര്‍സ്റ്റേ പിഴകളിൽ നിന്ന് താത്കാലിക ഇളവ് നൽകിയിരുന്നു. ഇത്തരക്കാരിൽ ഭൂരിഭാഗം പേരും ഇതിനകം തന്നെ രാജ്യം വിടുകയോ വിസ മാറ്റ നടപടികൾ പൂർത്തിയാക്കുകയോ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർ ഈ ദിവസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
നിലവിലുള്ള സന്ദർശക വിസ പുതുക്കുകയോ നിയമവിധേയമാക്കുകയോ ചെയ്യുക, പുതിയ ജോലി കണ്ടെത്തിയവർ ഉണ്ടെങ്കിൽ ജൂലൈ ഒൻപതിന് മുമ്പായി തൊഴിൽ വിസയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് മാറ്റം പൂർത്തിയാക്കുക, വിസ മാറ്റം സാധ്യമല്ലാത്തവർ ജൂലൈ ഒൻപതിന് മുൻപായി രാജ്യം വിടുക എന്നതാണ് മുന്നിലുള്ള പ്രധാന വഴികൾ.
ഇളവ് ആനുകൂല്യം ലഭിച്ച സന്ദർശകർ ഒട്ടും സമയം കളയാതെ സേവന കേന്ദ്രങ്ങൾ വഴിയോ ബന്ധപ്പെട്ട ഇമിഗ്രേഷൻ അതോറിറ്റികൾ വഴിയോ നിലവിലെ വിസ സ്റ്റാറ്റസ് എത്രയും വേഗം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഈ പ്രത്യേക സമയപരിധി യു എ ഇ യിലെ റെസിഡൻസ് വിസ കാലാവധി കഴിഞ്ഞവർക്കോ വിസ ക്യാൻസൽ ആയവർക്കോ ബാധകമല്ല. ഇത്തരക്കാരുടെ ഇളവ് കാലാവധി വിസ കാറ്റഗറിയും ജോലിയും അനുസരിച്ച് നിലവിലുള്ള യു എ ഇ നിയമപ്രകാരം തന്നെയായിരിക്കും തുടരുക.

Content Highlights:
The Federal Authority for Identity, Citizenship, Customs and Port Security announced that the 30-day visa grace period ends on July 9. Visitors stranded due to regional flight disruptions must adjust their legal status or leave the country before the deadline. This temporary overstay fine exemption does not apply to residents with expired residency permits.

---- facebook comment plugin here -----