Connect with us

From the print

ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ

കളിയുടെ 75 മിനുട്ട് വരെ പിന്നിൽ നിന്ന കെയിനിന്റെ ഇരട്ട ഗോളിലാണ് കോംഗോയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്

Published

|

Last Updated

അറ്റ്‌ലാന്റ | അവസാന മിനുട്ടുകളിൽ നായകന്‍ ഹാരി കെയ്ൻ രക്ഷകനായെത്തിയതോടെ ഇഗ്ലണ്ടിന് പ്രീ ക്വാർട്ടർ പ്രവേശനം. കളിയുടെ 75 മിനുട്ട് വരെ പിന്നിൽ നിന്ന കെയിനിന്റെ ഇരട്ട ഗോളിലാണ് കോംഗോയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ കോംഗോയുടെ ബ്രയാന്‍ സിപെംഗയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗോള്‍ നേടിയത്.

ഇടത് കാലില്‍ പന്ത് നിയന്ത്രിച്ച് ബോക്‌സിലെത്തിയ സിപെംഗ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിനെ മറികടന്ന് പോസ്റ്റിലേക്ക് ബോൾ തൊടുക്കുകയായിരുന്നു. ഗോൾ മടക്കാൻ ഇംഗ്ലീഷ് ടീം കിണഞ്ഞു ശ്രമിച്ചെങ്കിലും കോംഗോ പ്രതിരോധം വൻമതിലായി ഉറച്ചു നിന്നു. 75 ാം മിനുട്ടിലാണ് ഇംഗ്ലണ്ട് ഗോള്‍ മടക്കിയത്.

ഡെക്ലാന്‍ റൈസിന്റെ പാസ് സ്വീകരിച്ച് പകരക്കാരനായ ആൻറണി ഗോര്‍ഡന്‍ ഇടത് വിംഗില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ ക്രോസില്‍, ഹാരി കെയ്നിന്റെ കൃത്യതയാര്‍ന്ന ഹെഡര്‍ ലയണല്‍ എംപാസിയെ മറികടന്ന് വലയില്‍. കളി സമനിലയിലാകുമെന്ന് തോന്നിച്ച സമയത്ത് 86 ാം മിനുട്ടിലായിരുന്നു ഹാരി കെയ്നിന്റെ വിജയഗോൾ പിറന്നത്.

 

Content Highlights:
Harry Kane scored a late brace to save England and secure their spot in the pre-quarters. Congo took an early lead through Bryan Sipenga in the seventh minute. Kane equalized with a header in the 75th minute and struck the winner in the 86th minute.

---- facebook comment plugin here -----

Latest