Connect with us

National

വാട്‌സ്ആപ്പില്‍ യൂസര്‍നെയിം ഫീച്ചര്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടു

ഉപയോക്താക്കളുടെ ഫോണ്‍ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഈ പുതിയ ഫീച്ചര്‍ കൊണ്ടുവന്നതെന്നാണ് മെറ്റ നല്‍കിയിരുന്ന വിശദീകരണം

Published

|

Last Updated

ന്യൂഡല്‍ഹി | ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ വാട്‌സ്ആപ്പില്‍ മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന യൂസര്‍നെയിം ഫീച്ചര്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടു.

ഉപയോക്താക്കളുടെ ഫോണ്‍ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഈ പുതിയ ഫീച്ചര്‍ കൊണ്ടുവന്നതെന്നാണ് മെറ്റ നല്‍കിയിരുന്ന വിശദീകരണം. ഇത് പ്രകാരം, യൂസര്‍ നെയിം മാത്രം ഉപയോഗിച്ച് മറ്റുള്ളവരുമായി ഒരാള്‍ക്ക് ചാറ്റ് ചെയ്യാന്‍ സാധിക്കും. ഇത് സ്വകാര്യത വര്‍ധിപ്പിക്കാനും അനാവശ്യമായ ഇടപെടലുകള്‍ കുറക്കാനും സഹായിക്കുമെന്നുമാണ് കമ്പനി വിലയിരുത്തിയത്. ഇതിനാണ് കേന്ദ്രം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഫീച്ചര്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം മെറ്റയ്ക്കു കത്തയച്ചത്. വിഷയത്തിലെ കൂടിയാലോചനകള്‍ പൂര്‍ത്തിയാകുന്നത് വരെ ഫീച്ചര്‍ നടപ്പാക്കരുതെന്നും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

 

Content Highlights:
The Central Government has directed Meta to temporarily halt its upcoming WhatsApp username feature in India. The feature aimed to allow users to chat without sharing phone numbers to enhance privacy. Meta has been asked to submit a detailed report on the matter within three days.

 

Latest