Ongoing News
ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേല്‍പ്പിച്ചു
കവിളില്‍ പരിക്കേറ്റ കുട്ടിയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍ | അകമലയില്‍ ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേല്‍പ്പിച്ചു. മുത്തച്ഛനൊപ്പം ക്ഷേത്രക്കുളത്തിന് സമീപം നിന്ന കുട്ടിയെ പാഞ്ഞാള്‍ സ്വദേശിയായ വിഷ്ണുവാണ് ആക്രമിച്ചത്. ഇയാളെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. കവിളില്‍ പരിക്കേറ്റ കുട്ടിയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മുത്തച്ഛനൊപ്പം കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ആറുവയസ്സുകാരി. പ്രദേശത്തുണ്ടായിരുന്ന യുവാവ് അപ്രതീക്ഷിതമായി കുട്ടിയെ വന്ന് ആക്രമിച്ചെന്ന് മുത്തച്ഛന്‍ പറഞ്ഞു.
Content Highlights:
A six-year-old girl was attacked and bitten by a youth near Akamala temple pond in Thrissur. The assailant, identified as Vishnu from Panjal, was quickly taken into custody by the Wadakkanchery police. The injured child has been admitted to the Wadakkanchery District Hospital for treatment.



