Connect with us

Kerala

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞ് അപകടം

ഇതേത്തുടര്‍ന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞ് അപകടം. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് മുകളിലേക്കാണ് ക്രെയിന്‍ മറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ക്രെയിന്‍ നീക്കാനുള്ള ശ്രമം തുടരുകയാണ്. റെയില്‍വേയുടെ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ക്രെയിന്‍  ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. വൈദ്യുത ലൈനില്‍ തട്ടിയാണ് ക്രെയിന്‍ നില്‍ക്കുന്നത്. മറ്റ് ട്രാക്കുകളിലൂടെയാണ് ഇപ്പോള്‍ ട്രെയിന്‍ ഓടുന്നത്.

Content Highlights:
A crane collapsed onto track number one at Thiruvananthapuram Central railway station during construction work. Train services via the first platform have been temporarily suspended. Efforts are ongoing to remove the crane which is currently leaning on an electric power line.

---- facebook comment plugin here -----