Uae
യു എ ഇ ഡ്രൈവിംഗ് ലൈസൻസ്; സ്വദേശി പൗരന്മാർക്ക് 34 രാജ്യങ്ങളിൽ നേരിട്ട് ഉപയോഗിക്കാം
53 രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇ ലൈസൻസും ലഭ്യമാകും
അബൂദബി| യു എ ഇ ഡ്രൈവിംഗ് ലൈസൻസിന് അന്താരാഷ്ട്ര തലത്തിൽ വൻ അംഗീകാരം. സ്വദേശികളായ പൗരന്മാർക്ക് ലോകത്തിലെ 34 രാജ്യങ്ങളിൽ തങ്ങളുടെ ലൈസൻസ് നേരിട്ട് ഉപയോഗിക്കാനോ അല്ലെങ്കിൽ അവിടുത്തെ പ്രാദേശിക ലൈസൻസിലേക്ക് മാറ്റിയെടുക്കാനോ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലുള്ള “മർഖൂസ്’ പദ്ധതിയുടെ ഭാഗമായി പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്.
പദ്ധതി പ്രകാരം യു എ ഇ പൗരന്മാർക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ 33 രാജ്യങ്ങളിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കാതെ തന്നെ യു എ ഇ ലൈസൻസ് ഉപയോഗിച്ച് നിയമപരമായി വാഹനം ഓടിക്കാം. കൂടാതെ ഈ 34 രാജ്യങ്ങളിൽ താമസമാക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകൾ കൂടാതെ തന്നെ യു എ ഇ ലൈസൻസ് അവിടുത്തെ പ്രാദേശിക ലൈസൻസാക്കി മാറ്റിയെടുക്കാനും സാധിക്കും. യു എ ഇ യിലെ മികച്ച ട്രാഫിക് സംവിധാനം, കർശനമായ ഡ്രൈവിംഗ് പരിശീലനം, ലൈസൻസിങ് നടപടികൾ, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയ്ക്കുള്ള ആഗോള അംഗീകാരമാണിത്.
ഇതോടൊപ്പം തന്നെ ലോകത്തെ 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യു എ ഇ യിൽ താമസവിസ ലഭിക്കുന്ന മുറക്ക് തിയറിയോ പ്രാക്ടിക്കലോ ആയ യാതൊരുവിധ ഡ്രൈവിംഗ് ടെസ്റ്റുകളും കൂടാതെ തങ്ങളുടെ മാതൃരാജ്യത്തെ ലൈസൻസ് യു എ ഇ ലൈസൻസാക്കി മാറ്റി വാങ്ങാനും മർഖൂസ് പദ്ധതി വഴി സാധിക്കും. ഇതിൽ 52 രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശക വിസയിൽ യു എ ഇ യിൽ എത്തുമ്പോൾ അന്താരാഷ്ട്ര പെർമിറ്റ് ഇല്ലാതെ തന്നെ സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാനും അനുമതിയുണ്ട്.
യു എ ഇയിൽ ലൈസൻസ് മാറ്റിയെടുക്കുന്നതിനായി അംഗീകൃത രാജ്യങ്ങളിലെ സാധുവായ ലൈസൻസ്, എമിറേറ്റ്‌സ് ഐ ഡി, നിശ്ചിത പ്രായപരിധി, റസിഡൻസ് വിസ എന്നിവ ആവശ്യമാണ്. കൂടാതെ അംഗീകൃത കേന്ദ്രത്തിൽ നിന്നുള്ള കണ്ണ് പരിശോധനാ ഫലവും ഒറിജിനൽ ലൈസൻസിന്റെ നിയമപരമായ അറബിക് വിവർത്തനവും ഹാജരാക്കണം. ചില രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം ഒറിജിനൽ ലൈസൻസ് അധികൃതർക്ക് കൈമാറേണ്ടി വരും.
Content Highlights:
The UAE Ministry of Interior announced that Emirati driving licenses are recognized in 34 countries under the Marqoos project. UAE citizens can drive or swap licenses without tests in these nations. Also, nationals from 53 countries can exchange their driving licenses in the UAE without exams.
The UAE Ministry of Interior announced that Emirati driving licenses are recognized in 34 countries under the Marqoos project. UAE citizens can drive or swap licenses without tests in these nations. Also, nationals from 53 countries can exchange their driving licenses in the UAE without exams.
---- facebook comment plugin here -----






