Connect with us

Health

സൗജന്യ വേദന നിര്‍ണയ ക്യാമ്പ് നാളെ നോളജ് സിറ്റിയില്‍

വിട്ടുമാറാത്ത നടുവേദന, മുട്ടുവേദന, സന്ധിവേദന എന്നിവക്കാണ് ക്യാമ്പില്‍ വിദഗ്ധ പരിഹാരം നല്‍കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | പ്രകൃതിദത്തമായ യൂനാനി ചികിത്സയിലൂടെ വേദനകളില്‍ നിന്ന് മോചനം നല്‍കാനായി സൗജന്യ വേദന നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (ജനുവരി 31, ശനി) രാവിലെ 10 മുതല്‍ മര്‍കസ് നോളജ് സിറ്റിയിലെ യുനാനി മെഡിക്കല്‍ കോളജ് & ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്. വിട്ടുമാറാത്ത നടുവേദന, മുട്ടുവേദന, സന്ധിവേദന എന്നിവക്കാണ് ക്യാമ്പില്‍ വിദഗ്ധ പരിഹാരം നല്‍കുന്നത്. അനുഭവസമ്പന്നരായ യൂനാനി ഡോക്ടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്ന ക്യാമ്പില്‍ വേദനസംഹാരികളില്ലാതെ ശാസ്ത്രീയമായ യൂനാനി തെറാപ്പികള്‍, സൗജന്യ തെറാപ്പികള്‍ നല്‍കും. അതോടൊപ്പം, തുടര്‍ചികിത്സക്കും മരുന്നുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങളും നല്‍കും. കിടത്തി ചികിത്സ നിര്‍ദേശിക്കപ്പെടുന്നവര്‍ക്ക് സ്പെഷ്യല്‍ പാക്കേജുകളും നല്‍കുന്നുണ്ട്.

നട്ടെല്ല് സംബന്ധമായ വേദനകള്‍, മുട്ടുവേദന, സന്ധിവേദന, കഴുത്തുവേദന, ഉപ്പൂറ്റി വേദന, ടെന്നീസ് എല്‍ബോ, കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, ന്യൂറോ മസ്‌കുലര്‍ അസുഖങ്ങള്‍, കടച്ചില്‍, തരിപ്പ്, സ്പോര്‍ട്സ് പരുക്കുകള്‍ & മസ്‌കുലാര്‍ വേദനകള്‍ തുടങ്ങിയവയാണ് ക്യാമ്പില്‍ പരിശോധിക്കുന്നത്.

രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കുമായി +91 6235 99 88 11, +91 6238 38 99 11 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

 

Latest