Connect with us

Kerala

എറണാകുളം ജങ്ഷനില്‍ പ്ലാറ്റ്ഫോം നവീകരണം; ആറ് ട്രെയിനുകളുടെ ഗതാഗതം ഭാഗികമായി റദ്ദാക്കി

ഈമാസം 26 വരെയാണ് നിയന്ത്രണം.

Published

|

Last Updated

കൊച്ചി | എറണാകുളം ജങ്ഷനില്‍ പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തി നടക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്ന് ആറ് ട്രെയിനുകളുടെ ഗതാഗതം ഭാഗികമായി റദ്ദാക്കി. ഈമാസം 26 വരെയാണ് നിയന്ത്രണം.

സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി രാവിലെ ആറിന് എറണാകുളത്ത് നിന്ന് പുറപ്പെടാറുള്ള കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് (16305) 26 വരെ 6.22ന് ആലുവയില്‍ നിന്നാണ് പുറപ്പെടുക. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് വൈകീട്ട് 5.45ന് പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ്സ് (16304) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

എറണാകുളം ജംങ്ഷനില്‍ നിന്ന് ഉച്ചക്ക് 2.45ന് പുറപ്പെടേണ്ട എറണാകുളം-പാലക്കാട് മെമു (66610) നിയന്ത്രണ കാലയളവില്‍ ആലുവയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക. ഈ ദിവസങ്ങളില്‍ എറണാകുളത്തിനും ആലുവക്കും ഇടയില്‍ ഈ സര്‍വീസ് ഉണ്ടാകില്ല.

ഗുരുവായൂരില്‍ നിന്ന് ഉച്ചക്ക് 1.25ന് പുറപ്പെടുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56317) ട്രെയിന്‍ ഇടപ്പള്ളി വരെയേ ഉണ്ടാവൂ. കൊല്ലം ജങ്ഷനില്‍ നിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. എം ജി ആര്‍ ചെന്നൈ- ആലപ്പുഴ ഡെയ്ലി എക്സ്പ്രസ്സ് (22639) ട്രെയിന്‍ 25-ാം തീയതി വരെ അര മണിക്കൂര്‍ വൈകിയോടും.

 

---- facebook comment plugin here -----

Latest