Connect with us

ഇസ്റാഈൽ-അമേരിക്കൻ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തിനിടയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച് ഇറാഖ് ആകാശത്ത് വെച്ച് വമ്പൻ ഇന്ധനവാഹിനി വിമാനം തകർന്നു വീണു. അമേരിക്കയുടെ വ്യോമശക്തിയുടെ നെടുംതൂണായ കെ സി 135 സ്ട്രാറ്റോടാങ്കർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് അതീവ പ്രഹരശേഷിയുള്ള താഡ് മിസൈൽ പ്രതിരോധ സംവിധാനത്തിൻ്റെ റഡാർ തകർന്നതിന് പിന്നാലെ അമേരിക്കൻ സൈനിക ഹാർഡ്‌വെയറുകൾക്കുണ്ടാകുന്ന രണ്ടാമത്തെ വലിയ നഷ്ടമാണിത്.

രണ്ട് ഇന്ധനവാഹിനി വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഇതിൽ ഒന്ന് പൂർണ്ണമായും തകരുകയും രണ്ടാമത്തെ വിമാനത്തിന് കനത്ത കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കേടുപാടുകൾ സംഭവിച്ച വിമാനം ഇസ്റാഈലിലെ തെൽ അവീവിൽ സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞതായി യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഈ വിമാനത്തിൻ്റെ വെർട്ടിക്കൽ സ്റ്റെബിലൈസറിൻ്റെ പകുതിയോളം തകർന്ന നിലയിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനങ്ങൾ തമ്മിൽ ആകാശത്ത് വെച്ച് കൂട്ടിയിടിച്ചതാകാം അപകടകാരണമെന്ന് സൈനിക വിദഗ്ധർ വിലയിരുത്തുന്നുണ്ടെങ്കിലും, ശത്രുപക്ഷത്തുനിന്നുള്ള ആക്രമണമോ സാങ്കേതിക തകരാറോ അല്ലെന്ന് സെൻ്റ്കോം വ്യക്തമാക്കിയിട്ടുണ്ട്.

Content Summary

The US military suffered a major setback as a KC-135 Stratotanker aerial refueling aircraft crashed over Iraq, marking one of the most significant hardware losses in the ongoing conflict. A second tanker was severely damaged but managed to make an emergency landing in Tel Aviv, with experts suggesting a mid-air collision during a refueling maneuver. This incident adds to a series of recent losses for the US Air Force, including several fighter jets and advanced radar systems in the Middle East.

Latest