Eduline
വിദേശ സ്കോളർഷിപ്പ്
പൂർണ ട്യൂഷൻ ഫീസിളവ്, ജീവിത ചെലവുകൾ, താമസം, ആരോഗ്യ ഇൻഷ്വറൻസ് എന്നിവ ഉൾപ്പെടുന്നതാണ് സ്കോളർഷിപ്പുകൾ. ചില വിദേശ സ്കോളർഷിപ്പുകളെ പരിചയപ്പെടാം.
വലിയ സാന്പത്തിക ചെലവില്ലാതെ വിദേശ പഠനം നടത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ, വിവിധ രാജ്യങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ തയ്യാറെടുക്കൂ. യൂറോപ്പ് മുതൽ ഏഷ്യ, മിഡിൽ ഈസ്റ്റ് വരെയുള്ള രാജ്യങ്ങൾ അന്താരാഷ്ട്ര വിദ്യാർഥികൾക്കായി നിരവധി സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു.
വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ഒരുക്കുക എന്നതാണ് സ്കോളർഷിപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. പൂർണ ട്യൂഷൻ ഫീസിളവ്, ജീവിത ചെലവുകൾ, താമസം, ആരോഗ്യ ഇൻഷ്വറൻസ് എന്നിവ ഉൾപ്പെടുന്നതാണ് സ്കോളർഷിപ്പുകൾ. ചില വിദേശ സ്കോളർഷിപ്പുകളെ പരിചയപ്പെടാം.
തായ്‌വാൻ ഐ സി ഡി എഫ് ഇന്റർനാഷനൽ ഹയർ എജ്യൂക്കേഷൻ സ്‌കോളർഷിപ്പ്
പൂർണ ധനസഹായത്തോടെയുള്ള പ്രധാന വിദേശ സ്കോളർഷിപ്പാണ് തായ്‌വാൻ ഐ സി ഡി എഫ് ഇന്റർനാഷനൽ ഹയർ എജ്യൂക്കേഷൻ സ്‌കോളർഷിപ്പ്. തായ്‌വാൻ ഐ സി ഡി എഫ് പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള ബിരുദ, മാസ്റ്റേഴ്സ്, പി എച്ച് ഡി വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. തായ്‌വാനിലെ പ്രമുഖ സർവകലാശാലകളിൽ വിദ്യാർഥികൾക്ക് പഠനത്തിന് ഇത് അവസരമൊരുക്കും. അന്താരാഷ്ട്ര തലത്തിൽ അക്കാദമിക് നിലവാരം വളർത്തുക എന്നതാണ് ലക്ഷ്യം.
ആനുകൂല്യങ്ങൾ, യോഗ്യത
- പൂർണ ട്യൂഷൻ ഫീസിളവ്
- പ്രതിമാസ സ്‌റ്റൈപെൻഡ്
- മെഡിക്കൽ, അപകട ഇൻഷ്വറൻസ്
- താമസ സൗകര്യം
- മിക്ക ബിരുദ പ്രോഗ്രാമുകൾക്കും വിമാന യാത്രാ ചെലവ് നൽകും
- തായ്‌വാൻ ഐ സി ഡി എഫ് പങ്കാളി രാജ്യത്തിന്റെ പൗരത്വം വേണം
- മികച്ച അക്കാദമിക് നിലവാരം
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം
- തിരഞ്ഞെടുത്ത തായ്‌വാൻ സർവകലാശാലയുടെ പ്രവേശന മാനദണ്ഡങ്ങൾ പാലിക്കണം
അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15.
https://www.icdf.org.tw/wSite/np?ctNode=31561&mp=2
യൂനിവേഴ്‌സിറ്റി ഓഫ് ട്വന്റേ (നെതർലാൻഡ്‌സ്)
നെതർലാൻഡ്സിലെ ട്വന്റേ സർവകലാശാലയിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന മികച്ച അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പാണിത്.
മറ്റ് സ്കോളർഷിപ്പുകൾ
മാസ്ട്രിക്റ്റ് യൂനിവേഴ്‌സിറ്റി എൻ എൽ ഹൈ പൊട്ടൻഷ്യൽ സ്‌കോളർഷിപ്പ് (നെതർലാൻഡ്‌സ്)
https://www.maastrich tuniversity.nl
തുർക്കിയ ബുർസ്‌ലാരി സ്‌കോളർഷിപ്പുകൾ 2026 (തുർക്കിയ)
https://tbbs.turkiyeburslari.gov.tr
മുഹമ്മദ് ബിൻ സയ്യിദ് യൂനിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പ് (യു എ ഇ)
https://mbzuai.ac.ae
യെഞ്ചിംഗ് അക്കാദമി ഓഫ് പീക്കിംഗ് യൂനിവേഴ്‌സിറ്റി സ്‌കോളർഷിപ്പ് (ചൈന)
https://yenchingacademy.pku.edu.cn
എസ് ബി ഡബ്ല്യു ബെർലിൻ സ്‌കോളർഷിപ്പ് 2026 (ജർമനി)
https://www2.daad.de/deutschland/stip endium/datenbank/en/21148-scholarship-database/?detail=10000494
സ്‌റ്റൈപെൻഡിയം ഹംഗറിക്കം സ്‌കോളർഷിപ്പ് (ഹംഗറി)
https://www.unstop.com





