Eduline
ജെയിംസ് ഡൈസൺ അവാർഡിന് അപേക്ഷിക്കാം
നിങ്ങൾക്ക് ഡിസൈൻ, എൻജിനീയറിംഗ് മേഖലകളിൽ നൂതന ആശയങ്ങളുള്ളവരാണോ? എങ്കിൽ അവാർഡിന് ഇപ്പോൾ തന്നെ അപേക്ഷിക്കു.
ലോകമെമ്പാടുമുള്ള യുവ പ്രതിഭകളെയും കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി നൽകി വരുന്ന പ്രശസ്തമായ ജെയിംസ് ഡൈസൺ അവാർഡി(2026)ന് അപേക്ഷകൾ ക്ഷണിച്ചു. നിങ്ങൾക്ക് ഡിസൈൻ, എൻജിനീയറിംഗ് മേഖലകളിൽ നൂതന ആശയങ്ങളുള്ളവരാണോ? എങ്കിൽ അവാർഡിന് ഇപ്പോൾ തന്നെ അപേക്ഷിക്കു.
ആർക്കൊക്കെ അപേക്ഷിക്കാം?
- ഡിസൈൻ, എൻജിനീയറിംഗ് മേഖലകളിലെ സർവകലാശാല വിദ്യാർഥികൾ.
- അടുത്തകാലത്ത് ബിരുദ പഠനം പൂർത്തിയാക്കിയവർ.
- ഇന്ത്യയുൾപ്പെടെ 28 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
അവാർഡ് തുക
വിജയികൾക്ക് തങ്ങളുടെ ആശയങ്ങൾ വികസിപ്പിക്കാനായി വലിയ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്.
- ആഗോള വിജയികൾക്ക് 30,000 പൗണ്ട് (ഏകദേശം 37 ലക്ഷം ഇന്ത്യൻ രൂപ).
- ദേശീയ വിജയികൾക്ക് 5,000 പൗണ്ട് (ഏകദേശം അഞ്ച് ലക്ഷം ഇന്ത്യൻ രൂപ).
തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ
ദേശീയ തലം: വിദഗ്ദ്ധ പാനൽ ഓരോ രാജ്യത്തെയും മികച്ച വിജയിയെയും രണ്ട് റണ്ണേഴ്‌സ്-അപ്പിനെയും കണ്ടെത്തും.
അന്താരാഷ്ട്ര തലം: ദേശീയ വിജയികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 20 എൻട്രികളിൽ നിന്ന് സർ ജെയിംസ് ഡൈസൺ നേരിട്ട് ആഗോള വിജയികളെ പ്രഖ്യാപിക്കും.
പ്രധാന തീയതികൾ
- അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലൈ 15.
- ദേശീയ വിജയികളുടെ പ്രഖ്യാപനം: സെപ്തംബർ ഒന്പത്.
- ആഗോള ഷോർട്ട്‌ലിസ്റ്റ് (ടോപ് 20): ഒക്ടോബർ 14.
- ആഗോള വിജയികളുടെ പ്രഖ്യാപനം: നവംബർ നാല്.
- കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ്: https://www.jamesdysonaward.org/en-in/how-to-enter/ സന്ദർശിക്കുക.





