Connect with us

ഇറാനെ നാമാവശേഷമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇസ്റാഈൽ-അമേരിക്കൻ സഖ്യത്തിന്റെ നീക്കം സെൽഫ് ഗോളായി മാറുന്നു. ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത് അമേരിക്കയെ വലയ്ക്കുകയാണ്. ഇതോടെ എണ്ണയുടെ ലഭ്യത കുറയുകയും ഇന്ധന വില കുതിച്ചുയരുകയും ചെയതതോടെ അമേരിക്കയിൽ ജനജീവിതം ദുസ്സഹമായി. ഈ യുദ്ധത്തിൽ അമേരിക്കൻ സൈനികർ മാത്രമല്ല, ഇന്ധനവില വർധനവിന്റെ ഫലമായി സാധാരണക്കാരായ അമേരിക്കൻ ജനതയും കടുത്ത പ്രഹരം നേരിടുന്ന കാഴ്ചയാണ് കാണുന്നത്. ലോകത്തെ വിറപ്പിക്കുന്ന ഈ സാമ്പത്തിക യുദ്ധം അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്.

അമേരിക്കയിൽ ഈ ആഴ്ച മാത്രം ഇന്ധനവിലയിൽ 21 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗാലൻ ഇന്ധനത്തിന് ശരാശരി 3.6 യു എസ് ഡോളർ എന്ന നിരക്കിലെത്തി നിൽക്കുന്നു വില ഇപ്പോൾ. 2024 പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഹാവായി പോലുള്ള ഇടങ്ങളിൽ അൺലെഡഡ് ഇന്ധനത്തിന് 4.4 ഡോളർ വരെ നൽകേണ്ടി വരുന്നു. 2005-ൽ കത്രീന ചുഴലിക്കാറ്റ് ന്യൂ ഓർലിയൻസിനെ തകർത്തതിന് ശേഷമുള്ള ഏറ്റവും വലിയ മൂന്ന് ദിവസത്തെ വിലക്കയറ്റത്തിനാണ് മാർച്ച് 5ന് അമേരിക്കൻ വിപണി സാക്ഷ്യം വഹിച്ചത്. 2025 ഡിസംബറിൽ ഒരു ഗാലന് 2.89 ഡോളർ അതായത് ലിറ്ററിന് ഏകദേശം 70.54 ഇന്ത്യൻ രൂപ എന്ന നിലയിൽ ആശ്വാസകരമായിരുന്ന വിലയാണ് ഹോർമൂസ് ഉപരോധമെന്ന പൂഴിക്കടകൻ ഇറാൻ പുറത്തെടുത്തോടെ കുതിച്ചുയർന്നത്.

Content Summary

The escalating military conflict between Iran and the US-Israel coalition has triggered a severe global energy crisis, centered around the strategic Strait of Hormuz. Iran’s tactical targeting of oil infrastructure and its use of drone warfare have caused US fuel prices to reach their highest levels since 2024, sparking domestic political unrest for the Trump administration. As global crude prices threaten to breach $200 per barrel, nations worldwide are grappling with rising living costs and potential fuel shortages.

Latest