Kerala
വിദ്യാര്‍ഥി സംഘടനാ നേതാക്കളില്‍ പലരും ലഹരിക്ക് അടിമകള്‍; വിവാദ പ്രസ്താവനയുമായി വി സി മോഹനന്‍ കുന്നുമ്മല്‍
സംഘര്‍ഷമുണ്ടാക്കുന്നവരും ബസ്സിന് കല്ലെറിയുന്നവരും റോഡില്‍ ടയര്‍ കത്തിക്കുന്നവരും അധ്യാപകരെ ഘെരാവോ ചെയ്യുന്നവരുമൊക്കെയാണ് സംഘടനകളിലുള്ളത്.
തിരുവനന്തപുരം | വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളില്‍ പലരും ലഹരിക്ക് അടിമകളാണെന്ന വിവാദ പ്രസ്താവനയുമായി കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍. അവരെ ലഹരി പരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും എത്ര പേര്‍ ലഹരിക്ക് അടിമകളാണെന്ന് അപ്പോള്‍ അറിയാമെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
സംഘര്‍ഷമുണ്ടാക്കുന്നവരും ബസ്സിന് കല്ലെറിയുന്നവരും റോഡില്‍ ടയര്‍ കത്തിക്കുന്നവരും അധ്യാപകരെ ഘെരാവോ ചെയ്യുന്നവരുമൊക്കെയാണ് സംഘടനകളിലുള്ളത്. ഇത്തരം തെമ്മാടികളല്ല നമ്മുടെ നാടിന്റെ കരുത്ത് എന്നും തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും വി സി പറഞ്ഞു.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച വികസിത് ഭാരത് യൂത്തിന്റെ സംസ്ഥാന പാര്‍ലിമെന്റില്‍ പ്രസംഗിക്കുമ്പോഴാണ് വൈസ് ചാന്‍സലര്‍ വിവാദ പ്രസ്താവന നടത്തിയത്.





