Connect with us

Kerala

എം പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ്: എം കെ രാഘവന്‍

തന്നെ സംബന്ധിച്ച് നിലവിലെ പദവിയില്‍ തൃപത്‌നാണ്.

Published

|

Last Updated

തിരുവനന്തപുരം | നിലവിലെ എം പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡാണെന്ന് എം കെ രാഘവന്‍ എം പി. തന്നെ സംബന്ധിച്ച് നിലവിലെ പദവിയില്‍ തൃപത്‌നാണ്.

എം പി സ്ഥാനത്ത് ഇനിയും മൂന്നു വര്‍ഷം ബാക്കിയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചിട്ടില്ല. യു ഡി എഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും രാഘവന്‍ വ്യക്തമാക്കി.

സീറ്റ് വിഷയത്തില്‍ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ സുധാകരന്‍ എം പിയുമായുള്ള കൂടിക്കാഴ്ചക്കു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാഘവന്‍ നിലപാട് വ്യക്തമാക്കിയത്.

---- facebook comment plugin here -----

Latest