International
കാനറിക്കൂട്ടത്തെ നയിക്കാന്‍ നെയ്മര്‍ ജൂനിയറെത്തും; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു
നെയ്മര്‍ക്കിത് നാലാം ലോകകപ്പാണ്.
ബ്രസിലിയ|മിന്നും താരം നെയ്മാര്‍ ജൂനിയറെ ഉള്‍പ്പെടുത്തി ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. കാര്‍ലോ ആഞ്ചലോട്ടിയുടെ 26 അംഗ സ്‌ക്വാഡില്‍ വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, അലിസണ്‍ എന്നീ മുന്‍നിര താരങ്ങളുമുണ്ട്. ബ്രസീലിന്റെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് നെയ്മാര്‍ ജൂനിയര്‍. നെയ്മര്‍ക്കിത് നാലാം ലോകകപ്പാണ്.
2014, 2018, 2022 ലോകകപ്പുകളിലെ 13 കളിയില്‍ നെയ്മര്‍ എട്ട് ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പരുക്ക് കാരണം രണ്ടര വര്‍ഷത്തെ ഇടവേള എടുത്ത ശേഷമാണ് നെയ്മാറുടെ മടങ്ങിവരവ്.
വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, മത്തിയാസ് കുഞ്ഞ്യ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, എന്‍ട്രിക് എന്നിവരടങ്ങിയതാണ് അറ്റാക്കിങ് നിര. മധ്യനിരയില്‍ ബ്രൂണോ ഗുമറെസ്, കാസമീറോ, ലുക്കാസ് പക്വേറ്റ, ഫാബിഞ്ഞോ എന്നിവരും പ്രതിരോധത്തില്‍ മാര്‍ക്കീഞ്ഞോസ്, ബ്രമര്‍, അലക്സ് സാന്‍ഡ്രോ എന്നിവരുമാണുള്ളത്. ഗോള്‍ കീപ്പര്‍മാരായി അലിസണ്‍, എഡേഴ്സണ്‍, വീവര്‍ട്ടന്‍ എന്നിവരും ഉണ്ടാകും. ജൂണ്‍ 14ന് മൊറോക്കോയ്ക്കെതിരെയാണ് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരം.
ടീമില്‍ നെയ്മാറെ ഉള്‍പ്പെടുത്തിയപ്പോള്‍ ചെല്‍സി താരം യാവോ പെഡ്രോയുടെ അവസരമാണ് നഷ്ടമായത്. മുന്‍ നായകന്‍ തിയാഗോ സില്‍വയേയും റിച്ചാര്‍ലിസണേയും ആന്റണിയേയും ടീമില്‍ പരിഗണിച്ചില്ല.
Content Highlights:
Brazil head coach Carlo Ancelotti has announced the final 26-man squad for the upcoming FIFA World Cup, featuring star forward Neymar Jr. The squad includes prominent European-based players such as Vinicius Junior, Raphinha, and Alisson Becker to strengthen the lineup. Neymar makes his highly anticipated return to the national team after a long injury layoff to participate in his fourth career World Cup. Brazil is scheduled to kick off their tournament campaign in a group-stage match against Morocco on June 14.







