Kerala
യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവിന്റെ പിതാവ്; പ്രതി കസ്റ്റഡിയില്‍
വെട്ടേറ്റത് മാതാവിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുന്നത് തടഞ്ഞപ്പോള്‍
കൊല്ലം|കൊല്ലത്ത് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവിന്റെ പിതാവ്. കൊല്ലം കൊട്ടാരക്കര കിഴക്കേ തെരുവിലാണ് സംഭവം. കിഴക്കേത്തെരുവ് സ്വദേശി അലക്‌സാണ്ടറാണ് മരുമകള്‍ ജിംസ് ജോണിന്റെ കൈപ്പത്തി വെട്ടിയത്. കുടുംബ പ്രശ്‌നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. അലക്‌സാണ്ടറിന്റെ ഭാര്യയ്ക്കും വെട്ടേറ്റു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. അലക്‌സാണ്ടറും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകുകയും അലക്‌സാണ്ടര്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയുെ ചെയ്തു. ഇത് കണ്ട ജിംസ് തടസ്സം പിടിക്കാന്‍ എത്തിയതോടെ മരുമകളുടെ കൈപ്പത്തി അലക്‌സാണ്ടര്‍ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി മാറ്റുകയായിരുന്നു. നാട്ടുകാര്‍ എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
പോലീസ് എത്തി അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ എടുത്തു. ഇരുവരെയും ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെയും ശരീരമാസകലം സാരമായ മുറിവുകളുമുണ്ടന്നാണ് വിവരം.
Content Highlights:
In a horrifying incident at Kottarakkara in Kollam, a man chopped off his daughter-in-law’s hand during a domestic dispute. The accused, Alexander, was assaulting his wife when his daughter-in-law, Jims John, intervened to protect her. Alexander then turned on Jims and severed her hand with a machete, while also causing severe injuries to his wife. Local residents rushed both injured women to a private hospital in Thiruvananthapuram, and the police have taken Alexander into custody.







