Connect with us

Kerala

പാപ്പിനിശേരിയില്‍ സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

ആക്രമണശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖ് പാപ്പിനിശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ പാപ്പിനിശേരിയില്‍ സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് ആണ് മരിച്ചത്. 46 വയസ്സായിരുന്നു. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടില്‍ കയറി ആക്രമിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാവിലെയായിരുന്നു സംഭവം. ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ഇയാളുടെ വീട്ടില്‍ നിന്ന് ചുറ്റികയെടുത്താണ് ഷഫീഖ് ഹംസ തലയ്ക്ക് അടിച്ചത്. കുടിവെള്ളം ആവശ്യപ്പെട്ടെത്തിയ ഷഫീഖിന് നല്‍കാന്‍ തണ്ണിമത്തന്‍ ജ്യൂസ് തയ്യാറാക്കുന്നതിനിടെയാണ് അടുക്കള ഭാഗത്തു കൂടി എത്തി പുറകില്‍ നിന്നും ആക്രമിച്ചത്.

ആക്രമണശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖ് പാപ്പിനിശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച പകല്‍ 12ന് ശേഷം.

പിതാവ്: കളത്തേര രാമകൃഷ്ണന്‍, മാതാവ്: കാക്കാമണി ശാന്ത. ഭാര്യ: അരുണിമ (ഫാര്‍മസിസ്റ്റ്, കണ്ണപുരം എഫ്എച്ച്സി).മക്കള്‍: വസുദേവ്, വാമിക.

Content Highlights:
A 46-year-old electrician identified as Prashanth from Pappinisseri in Kannur passed away while undergoing treatment after being brutally attacked by his friend. The assailant, Shafeeq Hamza, hit Prashanth on the head with a hammer inside his house on April 18 before fleeing the scene. Following the attack, Shafeeq committed suicide by jumping in front of a train at Pappinisseri. Prashanth, who suffered severe head injuries, succumbed to his wounds at a hospital in Kannur.

 

Latest