International
അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവെപ്പ്; അക്രമികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു
എഫ്ബിഎ ഉള്‍പ്പടെയുള്ള ഉന്നത അന്വേഷണ ഏജന്‍സികള്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഷിംഗ്ടണ്‍|അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവെപ്പുണ്ടായത്. രണ്ട് കൗമാരക്കാരാണ് പള്ളിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്ത് വച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
ആക്രമത്തിന് പിന്നാലെ, തൊട്ടടുത്തുള്ള ഒരു തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ 17, 19 വയസ് പ്രായമുള്ള രണ്ട് മൃതദേഹങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
ഇതൊരു വിദ്വേഷ കുറ്റകൃത്യമായാണ് പോലീസ് പറയുന്നത്. അക്രമികള്‍ സഞ്ചരിച്ച കാറില്‍ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട രേഖകളും പോലീസ് കണ്ടെത്തി. എഫ്ബിഎ ഉള്‍പ്പടെയുള്ള ഉന്നത അന്വേഷണ ഏജന്‍സികള്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights:
A tragic shooting at the Islamic Center of San Diego in the United States has left five people dead, including two teenage attackers. Three individuals, including a mosque security guard, were killed on the spot during the gunfire. Police later recovered the bodies of the two teenage assailants, aged 17 and 19, inside a car parked on a nearby street. Authorities are treating the incident as a hate crime after discovering hate-related documents in the suspects’ vehicle, and top agencies like the FBI have launched a detailed investigation.







