Connect with us

Kerala

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി; കേരളത്തില്‍ പെട്രോളിന് കൂട്ടിയത് 86 പൈസ

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി|സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് ഉയര്‍ന്നത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി.

കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ വില 110.04 രൂപയും ഡീസലിന് 98.94 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ വില 98.63 ആയും ഡീസല്‍ വില 91.5 രൂപയുമായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരുന്നു. കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ സിഎന്‍ജി വില 96.50 രൂപയായി. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎന്‍ജിക്ക് വില വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തുന്നത്.

Content Highlights:
Fuel prices have been increased once again in Kerala, marking the second hike within a week. Petrol prices went up by 86 paise per litre and diesel by 83 paise, pushing petrol rates past 110 rupees in Kozhikode and near 110 rupees in Kochi. Additionally, CNG prices were raised by two rupees per kilogram, hitting 96.50 rupees in Kochi after the third hike in four days. Public sector oil marketing companies stated that the ongoing conflict in West Asia is the primary reason behind this continuous price surge.

 

Latest