Connect with us

Kerala

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെഎംചന്ദ്രശേഖര്‍ അധ്യക്ഷന്‍

സര്‍ക്കാരിന്റെ ധനസ്ഥിതി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി. മുന്‍ ചീഫ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ സമിതിയുടെ അധ്യക്ഷനാകും. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കണ്‍വീനറും സിഡിഎസ് ഡയറക്ടര്‍ ഡി വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി നാരായണ എന്നിവര്‍ സമിതി അംഗങ്ങളാകും. സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ധനസ്ഥിതി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം കാര്യവും ഇതില്‍ വന്നിട്ടുണ്ടെന്നാണ് വിവരം. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

നാലംഗ സമിതി എത്രയും പെട്ടെന്ന് ദൗത്യം പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. .അതേസമയം, കിഫ്ബി മേധാവി ഇന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിയെ കണ്ടത്.

Content Highlights: The newly formed United Democratic Front government in Kerala has constituted a four member expert committee to draft a comprehensive White Paper on the state financial situation. Former Chief Secretary KM Chandrasekhar will head the panel, while Finance Additional Chief Secretary KR Jyothilal will serve as the convener. Chief Minister VD Satheesan, who also holds the finance portfolio, directed the committee to submit its report at the earliest following high level discussions with treasury officials. Additionally, KIIFB Chief Executive Officer Mini Antony met with the Chief Minister to review ongoing off budget liabilities and infrastructure project funding.

 

Latest