Connect with us

International

ഗള്‍ഫ് നേതാക്കളുടെ അഭ്യര്‍ത്ഥന; ഇറാനെതിരെ നടത്താനിരുന്ന ആക്രമണം മാറ്റിവെച്ചു; ട്രംപ്

യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ നിര്‍ദ്ദേശത്തിന് മറുപടി നല്‍കിയതായി ഇറാന്‍ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

Published

|

Last Updated

ന്യൂയോര്‍ക്ക്| ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഇറാനെതിരെ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന ആക്രമണം മാറ്റി വെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ നിര്‍ദ്ദേശത്തിന് മറുപടി നല്‍കിയതായി ഇറാന്‍ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

സഊദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഇറാനുമായി സംസാരിക്കുന്ന സാഹചര്യത്തില്‍ ആക്രമണം രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് ഇറാനെ തടയുന്ന ഒരു കരാറിലെത്താന്‍ കഴിഞ്ഞാല്‍ അമേരിക്ക തൃപ്തരാണെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights:
US President Donald Trump announced on Truth Social that a planned military attack against Iran has been postponed by two to three days following direct requests from Gulf leaders. The decision came after Iran stated it had responded to a US-backed peace proposal aimed at ending regional hostilities. Trump noted that Saudi Arabia, Qatar, and the UAE are actively negotiating with Iran to find a diplomatic resolution. He emphasized that the United States would be satisfied if a final agreement definitively prevents Iran from acquiring nuclear weapons.

 

Latest