Connect with us

Business

ഫാമിലി ഡേ ആഘോഷിച്ച് ഫാമിലി വെഡിം​ഗ് സെന്റർ

മറ്റാർക്കും അവകാശപ്പെടാനാകാത്ത ഫാമിലിയുടെ ഈ എക്സ്ക്ലൂസീവ് പരിപാടിയിൽ ആയിരത്തോളം സ്റ്റാഫുകളും കുടുംബങ്ങളും പങ്കെടുത്തു.

Published

|

Last Updated

സ്റ്റാഫുകൾക്കായി ഏറ്റവും വലിയ ആഘോഷം ഒരുക്കി ഫാമിലി വെഡിം​ഗ് സെന്റർ. ‘ഇന്റർനാഷണൽ ഫാമിലി ഡേ’യോട് അനുബന്ധിച്ചാണ് ഫാമിലിയുടെ വിവിധ ഷോറൂമുകളിൽ ‘ഫാമിലി ഡേ’ ആഘോഷം സംഘടിപ്പിച്ചത്. മറ്റാർക്കും അവകാശപ്പെടാനാകാത്ത ഫാമിലിയുടെ ഈ എക്സ്ക്ലൂസീവ് പരിപാടിയിൽ ആയിരത്തോളം സ്റ്റാഫുകളും കുടുംബങ്ങളും പങ്കെടുത്തു.

പ്രവർത്തനസമയം ചുരുക്കി വെെകിട്ട് 6 മണിക്ക് ആരംഭിച്ച പരിപാടി സ്റ്റാഫുകളുടെ സജീവപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാഫുകളുടെ കലാപരിപാടികൾ, നറുക്കെടുപ്പ്, ​ഗാനമേള എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാ​ഗമായി നടന്നു. ജീവനക്കാരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ഇത്തരത്തിലുള്ള പരിപാടികൾ സഹായകരമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. സ്റ്റാഫ് അംഗങ്ങളെ ഒരു തൊഴിലാളി എന്ന നിലയിൽ മാത്രം കാണാതെ, സ്ഥാപനത്തിന്റെ വളർച്ചയിലെ പ്രധാന പങ്കാളികളായി കാണുന്നതാണ് ഫാമിലി വെഡ്ഡിംഗ് സെൻറർന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇന്റർനാഷണൽ ഫാമിലി ഡേയോടനുബന്ധിച്ച് കണ്ണൂർ ഫാമിലി വെഡ്ഡിംഗ്സ് സെന്റർ ഫാമിലി ഡേ പരിപാടി സംഘടിപ്പിച്ച് ആഘോഷിച്ചു. സ്റ്റാഫ് അംഗങ്ങളുടെ വിനോദത്തിനും അവരുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണ്ണൂർ ഫാമിലി വെഡ്ഡിംഗ്സ് സെന്റർ ജനറൽ മാനേജർ റിയാകത്ത്, ഷോറൂം മാനേജർ അഭിജിത്ത്, കസ്റ്റമർ ഓപ്പറേഷൻ മാനേജർ അപർണ, മാനേജ്മെന്റ് മെമ്പർ ജിതിന് രാജ് എന്നിവർ പങ്കെടുത്തു.

Content Highlights:
Family Wedding Center celebrated International Family Day by organizing a grand exclusive event for its staff and their families across various showrooms. Nearly a thousand staff members participated in the vibrant celebrations, which commenced at 6 PM after shortening regular working hours and featured cultural programs, a lucky draw, and a musical concert. The official function at the Kannur showroom was inaugurated by Kannur Corporation Mayor Adv P Indira. The management stated that the initiative aims to boost the confidence of employees, who are treated as integral partners in the institution’s ongoing growth rather than just workers.

 

Latest