Connect with us

International

നെയ്‌മറിന് വീണ്ടും പരുക്ക്; ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ സംഘം

2023-ലുണ്ടായ കടുത്ത കാല്‍മുട്ട് പരുക്കില്‍ നിന്ന് മോചിതനായി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ നെയ്മര്‍ക്ക് ഈ പുതിയ പരുക്ക് തിരിച്ചടിയായിരിക്കുകയാണ്.

Published

|

Last Updated

റിയോ ഡി ജനൈറോ| 2026 ലോകകപ്പില്‍ ഇടംപിടിച്ച സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്. സാന്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെ താരത്തിന്റെ വലതുകാലിലെ പേശിക്കാണ് പരിക്കേറ്റത്. നെയ്മറുടെ വലതുകാലിലെ പേശിയില്‍ നീര്‍ക്കെട്ടുള്ളതായി സാന്റോസ് മെഡിക്കല്‍ വിഭാഗം സ്ഥിരീകരിച്ചു.

2023-ലുണ്ടായ കടുത്ത കാല്‍മുട്ട് പരുക്കില്‍ നിന്ന് മോചിതനായി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ നെയ്മര്‍ക്ക് ഈ പുതിയ പരുക്ക് തിരിച്ചടിയായിരിക്കുകയാണ്.

വരാനിരിക്കുന്ന ഗ്രെമിയോയുമായുള്ള ലീഗ് മത്സരത്തിലും അദ്ദേഹം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 27-ന് ബ്രസീല്‍ ദേശീയ ടീമിനൊപ്പം ചേരുന്നതിന് മുന്‍പായി പൂര്‍ണ കായിക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.

അതേസമയം, പരുക്ക് അത്ര ഗുരുതരമല്ലെന്നും അടുത്ത ആഴ്ചയോടെ താരം പൂര്‍ണ സജ്ജനാകുമെന്നും സാന്റോസ് മെഡിക്കല്‍ ടീം തലവന്‍ റോഡ്രിഗോ സൊഗെയ്ബ് ശുഭാപ്തി പറഞ്ഞു.

Content Highlights:
Football superstar Neymar has suffered a fresh muscle injury in his right leg while playing for his club, Santos. The club’s medical department confirmed swelling in the muscle, marking another setback for the forward who recently recovered from a serious knee injury. While he is ruled out of the upcoming league match against Gremio, Neymar aims to regain full fitness before joining the Brazil national camp. The head of the Santos medical team, Rodrigo Sogaib, expressed optimism that the injury is not severe and that the player should be fully fit by next week.

Latest