Connect with us

Saudi Arabia

സഊദിയില്‍ ഈദ് അല്‍ അദ്ഹ നിസ്‌കാര ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

നിസ്‌കാരം ഉമ്മുല്‍-ഖുറ കലണ്ടര്‍ പ്രകാരം സൂര്യോദയം കഴിഞ്ഞ് 15 മിനുട്ടിന് ശേഷം നടക്കും.

Published

|

Last Updated

മക്ക/മദീന | സഊദിയില്‍ ഈ വര്‍ഷത്തെ സഊദിയില്‍ ഈദ് അല്‍ അദ്ഹ നമസ്‌കാര ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാജ്യത്തെ പള്ളികളിലും പ്രാര്‍ഥനാ മൈതാനങ്ങളിലും നിസ്‌കാരം നടക്കുമെന്ന് ഇസ്‌ലാമിക കാര്യ, ദഅ്വ, ഗൈഡന്‍സ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍-ഷൈഖ് അറിയിച്ചു.

ഈദ് അല്‍-അദ്ഹ നമസ്‌കാര സമയം ഉമ്മുല്‍-ഖുറ കലണ്ടര്‍ അനുസരിച്ച്, സൂര്യോദയത്തിന് 15 മിനുട്ടിനു ശേഷം നിസ്‌കാരം നടക്കും.

മഴ പ്രതീക്ഷിക്കുന്ന സ്ഥലങ്ങളില്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി പെരുന്നാള്‍ നിസ്‌കാരം ഈദ് ഗാഹുകള്‍ക്ക് പകരം മസ്ജിദുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest