Connect with us

Kerala

വോട്ടര്‍പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി; നടപടി അടൂര്‍ ആര്‍ഡിഒയുടേത്

വ്യാജ രേഖയുണ്ടാക്കിയാണ് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കിയിരുന്നു

Published

|

Last Updated

പത്തനംതിട്ട|വോട്ടര്‍പട്ടികയില്‍ നിന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. അടൂര്‍ ആര്‍ഡിഒയുടെതാണ് നടപടി. വ്യാജ രേഖയുണ്ടാക്കിയാണ് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കിയിരുന്നു. ഈ റേഷന്‍ കാര്‍ഡിലെ മേല്‍വിലാസത്തിലാണ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നത്.

പേര് ചേര്‍ത്തത് കാര്‍ഡ് ഉടമയുടെ ഭര്‍തൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്. എന്നാല്‍ കാര്‍ഡ് ഉടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്ന് പരാതിക്കാരന്‍ പറയുന്നു. പരാതിയില്‍ നടപടിയുമായി അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ നടപടി എടുത്തു. ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് റദ്ദാക്കി. കാര്‍ഡ് ഉടമ 2024 സെപ്റ്റംബര്‍ പതിനെട്ടാം തീയതിയാണ് മരണപ്പെട്ടത്. നിലവില്‍ ഈ മേല്‍വിലാസത്തില്‍ താമസക്കാരില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അതുകൊണ്ടാണ് റേഷന്‍ കാര്‍ഡ് റദ്ദാക്കിയത്. അതേസമയം, ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest