Kerala
സ്വര്‍ണവില താഴോട്ട് തന്നെ
പവന് 240 രൂപ കുറഞ്ഞു
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട് തന്നെ. ഗ്രാമിന് 30 രൂപ കുറഞ്ഞ് 14460 രൂപയായി. പവന് 240 രൂപ കുറഞ്ഞ് ഒരു പവന് 1,15,680 രൂപയാണ് വില. ഇന്നലെ വിപണിയില്‍ രണ്ടുതവണയാണ് മാറ്റമുണ്ടായത്. രാവിലെ പവന് 880 രൂപ കൂടി 1,16,320 രൂപയായെങ്കിലും ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,15,920 രൂപയിലേക്ക് താഴ്ന്നു.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 5000 ഡോളറിന് താഴെയാണ് വില. 10.84 ഡോളര്‍ കുറഞ്ഞ് 4,991.73 ഡോളറിലാണ് നിലവിലെ വ്യാപാരം. 0.22 ശതമാനമാണ് ഇടിവ്.
---- facebook comment plugin here -----




