Kerala
കുട്ടനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരത്തിന് ഡി സി സി വൈസ് പ്രസിഡന്റ് , പിന്തുണച്ച് മൂന്ന് ജില്ലാ കമ്മറ്റി അംഗങ്ങള്‍ രാജിവെച്ചു
പേമെന്റ് സീറ്റാണ് കുട്ടനാട് എന്നാരോപിച്ചാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇപ്പോള്‍ വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ തയാറെടുക്കുന്നത്
കുട്ടനാട് | കുട്ടനാട്ടില്‍ യുഡിഎില്‍ പൊട്ടിത്തെറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സജി ജോസഫിന് പിന്തുണയറിച്ചുകൊണ്ട് ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപകുമാറും മൂന്നു ജില്ലാ കമ്മിറ്റിയംഗങ്ങളും കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു.
യുഡിഎഫിനു വേണ്ടി കേരള കോണ്‍ഗ്രസ് ആണ് ഈ സീറ്റില്‍ മത്സരിക്കുന്നത്. എന്നാല്‍, സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നു പ്രാദേശിക ഘടകം ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളി കേരള കോണ്‍ഗ്രസിന് തന്നെ സീറ്റ് നല്‍കിയതാണ് കുട്ടനാട്ടില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്
പേമെന്റ് സീറ്റാണ് കുട്ടനാട് എന്നാരോപിച്ചാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇപ്പോള്‍ വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ തയാറെടുക്കുന്നത്. സജി ജോസഫിന് പ്രാദേശികമായി കോണ്‍ഗ്രസ് ഘടകത്തിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രമുഖ പ്രവാസി വ്യവസായി കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം സംസ്ഥാന വൈസ് ചെയര്‍മാനുമായ റെജി ചെറിയാനാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. എന്‍സിപി ദേശീയ പ്രവര്‍ത്തക സമതി അംഗം തോമസ് കെ തോമസ് ആണ് എല്‍ഡിഎഫ് സ്ഥനാര്‍ഥി.



