Kerala
പുതുക്കാട് പാചകവാതക പൈപ്പ്‌ലൈനില്‍ ചോര്‍ച്ച
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന വാതകം പടര്‍ന്നുള്ള അപകടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്.
തൃശ്ശൂര്‍| പുതുക്കാട് പാചകവാതക പൈപ്പ്‌ലൈനില്‍ ചോര്‍ച്ച. മണലിപ്പാലത്തിന് സമീപം കൊച്ചി-സേലം എല്‍ പി ജി പൈപ്പ്‌ലൈനിലാണ് ചോര്‍ച്ച ഉണ്ടായത്. പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന വാതകം പടര്‍ന്നുള്ള അപകടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
---- facebook comment plugin here -----





