Kerala
പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു
പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് പ്രതി സിഐയെ കുത്തുകയായിരുന്നു
മലപ്പുറം|പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്റ്റോ ജോണിനാണ് കുത്തേറ്റത്. പരപ്പനങ്ങാടി കുപ്പിവളവില്‍ വെച്ച് ഇന്നലെയായിരുന്നു സംഭവം. സിഐയുടെ ഇടതു കൈയ്ക്ക് ആഴത്തിലുള്ള മുറിവേറ്റു. സിഐ നിലവില്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ആളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് പ്രതി സിഐയെ കുത്തുകയായിരുന്നു. പ്രതി മാനസിക പ്രശ്നമുള്ള വ്യക്തിയെന്നാണ് ലഭിക്കുന്ന വിവരം.







