Education
വിജയത്തിളക്കവുമായി വീണ്ടും മഅ്ദിന്‍ ക്യൂലാന്റ്
പ്ലസ്ടു, പത്താം ക്ലാസ്സ് മദ്റസാ പൊതുപരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫുള്‍ മാര്‍ക്ക്
മലപ്പുറം | ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് മീഡിയം പ്ലസ്ടു, പത്താം ക്ലാസ്സ് മദ്റസാ പൊതു പരീക്ഷയില്‍ മഅ്ദിന്‍ ക്യൂലാന്റ് വിദ്യാര്‍ഥികള്‍ക്ക് ചരിത്ര വിജയം. പത്താം ക്ലാസ് പരീക്ഷ എഴുതിയ 29 വിദ്യാര്‍ഥികള്‍ളും ഫുള്‍ മാര്‍ക്ക് നേടിയാണ് വീണ്ടും വിജയം ഈ വര്‍ഷവും കരസ്ഥമാക്കിയത്.
കഴിഞ്ഞ വര്‍ഷം പത്താം ക്ലാസില്‍ പരീക്ഷ എഴുതിയ 27 വിദ്യാര്‍ഥിനികള്‍ക്ക് ഫുള്‍ മാര്‍ക്ക് നേടിയതിന് ഇസ്ലാമിക് എജ്യൂക്കേഷന്‍ ബോര്‍ഡ് കീഴില്‍ മര്‍ക്കസില്‍ വെച്ച് വലിയ ആദരവ് നേടിയവരാണ് ക്യൂ ലാന്റ് വിദ്യാര്‍്ത്ഥിനികള്‍. അതില്‍ ആറ് പേര്‍ ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയവരുമാണ്. പരീക്ഷ എഴുതിയ ആറ് പ്ലസ്ടു വിദ്യാര്‍ഥികളും ഫുള്‍ മാര്‍ക്ക് നേടി ചരിത്രം കുറിച്ചു.
ഫുല്‍ മാര്‍ക്ക് നേടി ഇത്തവണത്തെ പ്ലസ്ടു, എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന 29 പേരും ഉള്‍പ്പെടെ 35 വിദ്യാര്‍ഥികളും ഫുള്‍ എ പ്ലസിനുള്ള തയ്യാറെടുപ്പിലാണെന്ന് മഅ്ദിന്‍ ക്യൂലാന്റ് ഡയറകടര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം പറഞ്ഞു.
പെണ്‍കുട്ടികളുടെ ഹിഫ്‌ള്, മത, ഭൗതിക പഠനത്തിനായി നലാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയും പ്രത്യേക കരിക്കുലത്തോടെ മഞ്ചേരി പുല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിരവധി പ്രതിഭകളെയാണ് സമൂഹത്തിന് സമ്മാനിച്ചത്. വിജയികളെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു. ക്യൂലാന്റ് ഡയറക്ടര്‍ സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, മൊയ്തീന്‍ മുസ്ലിയാര്‍ പള്ളിപ്പുറം, സൈദലവി സഅദി, ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്ല മുസ്ലിയാര്‍, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു.




