Connect with us

Kerala

മുഖ്യമന്ത്രി പിണറായി ദക്ഷിണേന്ത്യയുടെ പ്രതീക്ഷ: നടന്‍ പ്രകാശ് രാജ്

വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന പിണറായിയെ പോലെയുള്ള നേതാക്കളെയാണ് നാടിന് ആവശ്യം

Published

|

Last Updated

കണ്ണൂര്‍ | കഴിഞ്ഞ പത്ത് വര്‍ഷമായി ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് തമിഴ് നടന്‍ പ്രകാശ് രാജ്. വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന പിണറായിയെ പോലെയുള്ള നേതാക്കളെയാണ് നാടിന് ആവശ്യം.

ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരാണ് വര്‍ഗീയതയ്ക്ക് എതിരെ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുള്ളത്. ബി ജെ പിയെ ഭയക്കാത്ത ഈ മുഖ്യമന്ത്രിമാരെയാണ് നാടിനു വേണ്ടത്. അടുത്ത അഞ്ചു വര്‍ഷവും പിണറായിയെ ഈ കസേരയില്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തില്‍ നടത്തിയ മുഖ്യമന്ത്രിക്ക് സാംസ്‌കാരിക കേരളത്തിന്റെ ആദരം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. എഴുത്തുകാരായ ടി പദ്മനാഭനും പരിപാടിയില്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചു. ധര്‍മടം മണ്ഡലത്തിലായിരുന്നു തന്റെ വോട്ടെങ്കില്‍ താനത് പിണറായി വിജയന് നല്‍കിയേനെ എന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് വാദ്യ കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നടി റിമ കല്ലിങ്കല്‍, എഴുത്തുകാരന്‍ ബെന്യാമിന്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.

 

---- facebook comment plugin here -----

Latest