Connect with us

Kerala

കൈക്കൂലി കേസില്‍ വൈക്കം സി ഐ ഷമീര്‍ ഖാനെ സസ്പെന്‍ഡ് ചെയ്തു

കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി ഐ ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Published

|

Last Updated

കോട്ടയം| കൈക്കൂലി കേസില്‍ വൈക്കം സി ഐ ഷമീര്‍ ഖാനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി ഐ ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സിഐ ഷമീര്‍ ഗൂഗിള്‍ പേ വഴി 2,28,000 രൂപ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയിരുന്നു.

സ്റ്റേഷന്‍ പരിധിയിലുള്ള ടിപ്പര്‍, ടോറസ് ലോറിക്കാരില്‍ നിന്നും, മണ്ണ് മാഫിയകളില്‍ നിന്നും, സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന.

Content Highlights: Vaikom CI Shameer Khan has been suspended pending investigation in a bribery case. A surprise inspection by Vigilance revealed that he accepted 2,28,000 rupees as bribes via Google Pay. The probe followed complaints regarding extortion from local soil mafia and tipper lorry operators.

Latest