Kerala
പാലക്കാട് പെട്രോൾ പമ്പിന്റെ മതിലിലേക്ക് കാർ ഇടിച്ചുകയറി; ഡ്രൈവർ കസ്റ്റഡിയിൽ
ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.
പാലക്കാട്| പാലക്കാട് ബി ഒ സി റോഡിലുള്ള സ്വകാര്യ പെട്രോള്‍ പമ്പിന്റെ മതിലിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചുകയറി. സംഭവത്തില്‍ ഡ്രൈവറെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ധനം നിറച്ച ശേഷം കാര്‍ മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പെട്രോള്‍ പമ്പിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.
Content Highlights: A car crashed into the wall of a private petrol pump on BOC Road in Palakkad after losing control. The incident occurred while moving forward after fueling. Palakkad Town North Police took the driver into custody after discovering he was driving under the influence of alcohol.
---- facebook comment plugin here -----



