Connect with us

Kerala

ഖത്തർ കെ എം സി സിയിലെ കവർച്ച: ബി ജെ പി നേതാവ് പരപ്പിൽ ബാലകൃഷ്ണൻ പോലീസിൽ കീഴടങ്ങി

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ബാലകൃഷ്ണൻ.

Published

|

Last Updated

കോഴിക്കോട്| ഖത്തറിലെ കെ എം സി സി ഓഫീസിൽ റൂം ബോയിയെ കെട്ടിയിട്ട ശേഷം എട്ട് കോടി രൂപയോളം കവർന്ന കേസിൽ ബി ജെ പി പ്രാദേശിക നേതാവ് കോഴിക്കോട് പോലീസിൽ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണനാണ് കീഴടങ്ങിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ബാലകൃഷ്ണൻ.

2025 സെപ്റ്റംബർ 18നാണ് ഖത്തറിലെ അൽ തുമാമയിലുള്ള കെ എം സി സി ഓഫീസിൽ കവർച്ച നടന്നത്. കെട്ടിടത്തിലുണ്ടായിരുന്ന റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട ശേഷം ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് മോഷണം നടത്തിയത്. 31 ലക്ഷം ഖത്തർ റിയാൽ (ഏകദേശം 8.06 കോടി രൂപ) കവർന്നതായാണ് പരാതി.

കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ  ആറു പ്രതികളാണുള്ളത്. പി കെ അബ്ദുൽ റഹീം നൽകിയ പരാതിയിൽ 2026 സെപ്റ്റംബർ 15നാണ് പോലീസ് കേസെടുത്തത്.

ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ബോംബെ ഷാജി, റാഷി, സാലിഹ് എന്നിവർ ഗൂഢാലോചന നടത്തുകയും ബാലകൃഷ്ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ കവർച്ച നടത്തുകയുമായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം.

Content Highlights: A local BJP leader surrendered to Kozhikode police over a robbery of around 8 crore rupees from the KMCC office in Qatar. The accused, Balakrishnan, had contested local elections on a BJP ticket. The heist occurred in September 2025 at Al Thumama after tying up the room boy.

Latest