Connect with us

National

സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം

ഒക്ടോബര്‍ 13നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്

Published

|

Last Updated

ന്യൂഡല്‍ഹി| എട്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു.  ഇരുവരെയും കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ ആവശ്യവും കോടതി തള്ളി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഒക്ടോബര്‍ 13നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ജന്തര്‍ മന്തറിലെ ബരിക്കേഡുകള്‍ തകര്‍ത്ത് അകത്ത്  പ്രവേശിച്ചെന്ന ആരോപണത്തിലായിരുന്നു നടപടി. തുടര്‍ന്ന് ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഒക്ടോബര്‍ 19ന് അഞ്ച് ദിവസത്തെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയിരുന്നു. പിന്നാലെയാണ് ഇന്ന് ഇരുവരെയും വിട്ടയക്കാന്‍ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്.

Content Highlights: A Delhi court granted bail to CJP leaders Saurav Das and Ashutosh Ranka after eight days in custody. The Special Executive Magistrate rejected the police request for further extension of custody. The duo was arrested on October 13 for entering Jantar Mantar after breaching barricades.

Latest