Connect with us

Kerala

ജര്‍മനിയിലെ അപ്പാര്‍ട്ട്മെന്റിലെ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കും

ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നോര്‍ക്കയുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Published

|

Last Updated

കൊച്ചി| ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ ബോഹുമില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും.  മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും വെള്ളിയാഴ്ച കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തും. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ് ജോയി (27), എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി (26), ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബു (25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അഞ്ജലി, സിവിന്‍ എന്നിവരുടെ മൃതദേഹം പുലര്‍ച്ചെ 1.30 നും നോവ സാബുവിന്റെ രാത്രി 8.30 നുമാണ് എത്തുക. നോവ സാബുവിന്റെ സംസ്‌ക്കാരം 24 ന് മൂന്നു മണിക്ക് ഇടുക്കി ശാന്തിഗ്രാമിലെ വീട്ടുവളപ്പില്‍ നടക്കും.

ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നോര്‍ക്കയുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലുകളെ തുടര്‍ന്ന് ജര്‍മന്‍ പോലീസില്‍ നിന്നുള്ള മരണ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും വേഗത്തില്‍ ലഭ്യമാക്കി.

കഴിഞ്ഞ ബുധനാഴ്ചയാണ് അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. അപ്പാര്‍ട്‌മെന്റിന്റെ തടിയില്‍ നിര്‍മിച്ച പടികള്‍ തീപിടിത്തത്തില്‍ തകര്‍ന്നതോടെ ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന 41കാരനായ അയല്‍വാസിയെ പോലീസ് അറസ്‌ററ് ചെയ്തിട്ടുണ്ട്.

കൊല്ലം സ്വദേശിനിയായ അഞ്ജലി ബെര്‍ലിനില്‍ ആയിരുന്നു മുന്‍പ് താമസിച്ചിരുന്നത്. ഈ അപാര്‍ട്‌മെന്റിലേക്ക് മാറിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ.

Content Highlights: The bodies of three Keralites killed in a Germany apartment fire will reach Kochi airport on Friday. The victims are Anjali S Joy, Sivin Johny, and Nova Sabu. Repatriation was facilitated by NORKA and the Indian Consulate.

---- facebook comment plugin here -----

Latest