Connect with us

National

ജന്തര്‍ മന്തര്‍ മാര്‍ച്ച്: അശുതോഷ് റാങ്കയും സൗരവ് ദാസും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജി പിന്‍വലിച്ചു

കോടതി നിര്‍ദേശപ്രകാരമാണ് ഹരജി പിന്‍വലിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി|കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജി പിന്‍വലിച്ചു. കസ്റ്റഡി നീട്ടിയ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെയാണ് സിജെപി ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരമാണ് ഹരജി പിന്‍വലിച്ചത്.

സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നിലപാട് നിയമവിരുദ്ധമായിരുന്നെന്നാണ് സിജെപിയുടെ വാദം. എന്നാല്‍, പതിനൊന്നാം തീയതി നല്‍കിയ പ്രത്യേക ബോണ്ടിന്റെ വ്യവസ്ഥകള്‍ ഇരുവരും ലംഘിച്ചതായി ഡല്‍ഹി പോലീസ് ഹൈക്കോടതിയില്‍ വാദിച്ചു. ചെറിയ ബോണ്ട് ആണെങ്കില്‍ പോലും അത് നിയമലംഘനമാണ്.

ബോണ്ട് ലംഘിച്ചതിനാല്‍ റിട്ട് ഹരജിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. ഇതേതുടര്‍ന്ന് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്‍പാകെ പുതിയ ജാമ്യാപേക്ഷ പരിഗണിക്കും. സാങ്കേതിക പ്രശ്നങ്ങളില്ലെങ്കില്‍ ഇരുവര്‍ക്കും സമാധാന ബോണ്ടില്‍ ഒപ്പിട്ട ശേഷം ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്.

പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജന്തര്‍ മന്തറിലേക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകയറിയതിനാണ് അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമിച്ചുകടക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍, സമാധാന ബോണ്ട് ലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

Content Highlights:Cockroach Janata Party leaders Ashutosh Ranka and Saurav Das withdrew their writ petition from the Delhi High Court. The petition challenged the Special Executive Magistrate order extending their custody for violating bail bond conditions. A fresh bail plea will now be submitted before the magistrate.

---- facebook comment plugin here -----

Latest