National
കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു
ഇന്ന് രാവിലെ തോട്ടം തൊഴിലാളികള്‍ വാഹനം വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത് കണ്ട് അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
മംഗളൂരു| കുടകിലെ ബനംഗലയില് കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും അവരുടെ നാല് വയസ്സുള്ള മകളും മരിച്ചു.
സിദ്ധാപുര പൈസാരിയിലെ കെവിജേഷ് (36), ഭാര്യ പമിത (34), മകള്‍ ലിയ (4) എന്നിവരാണ് മരിച്ചത്. സിദ്ധാപുരയില്‍ നിന്ന് ബനംഗലയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇന്ന് രാവിലെ തോട്ടം തൊഴിലാളികള്‍ വാഹനം വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത് കണ്ട് അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സിദ്ധാപുര പോലീസ് സ്ഥലം സന്ദര്‍ശിച്ചു.
Content Highlights: A family of three, including a four-year-old child, died after their car lost control and plunged into a pond at Banangala in Kodagu. The victims were identified as Kevijesh, his wife Pamitha, and daughter Liya. Local plantation workers noticed the submerged vehicle and alerted Siddapura police.


