Connect with us

Kerala

കാലുവാരി യു ഡി എഫ് പാളയത്തില്‍ എത്തിയ അവസരവാദികള്‍ എല്‍ ഡി എഫിന് ഒരു പോറലും ഏല്‍പ്പിക്കില്ല: മുഖ്യമന്ത്രി

പയ്യന്നൂരില്‍ എല്‍ ഡിഎഫ് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍ | കാലുവാരി യു ഡി എഫ് പാളയത്തില്‍ എത്തിയ അവസരവാദികള്‍ എല്‍ ഡി എഫിന് ഒരു പോറലും ഏല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരില്‍ എല്‍ ഡിഎഫ് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടാണ്. പാര്‍ട്ടിക്കൊപ്പം പാറ പോലെ ഉറച്ചു നിന്നവരാണ് ഈ നാട്ടുകാര്‍. പയ്യന്നൂരില്‍ ഒരു ചുക്കും സംഭവിക്കില്ല. ആര് എതിര് വന്നാലും ഈ പവിത്രമായ മണ്ണിനെ കളങ്കപ്പെടുത്താന്‍ സാധിക്കില്ല. പയ്യന്നൂര്‍ കരുത്തുറ്റ ഇടത് കോട്ടയായത് വെറുതെ അല്ല. കണിശത പാലിച്ച നേതാക്കളുടെ നാടാണ് പയ്യന്നൂരെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ തളിപ്പറമ്പില്‍ യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ടി കെ ഗോവിന്ദനെ പരാമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം വരെ ഒപ്പം നിന്നാണ് ചിലര്‍ കാലുവാരിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം ഗൂഢാലോചന നടത്തി. സ്ഥാനമോഹം കൊണ്ട് വലിയ ചെളികുണ്ടിലാണ് ഇയാള്‍ വീണതെന്നും മുഖ്യമന്ത്രി പറഞ്ഞു. അവസരവാദത്തിന്റെ മൂര്‍ത്തിഭാവത്തെ കൂടെ നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസുകാര്‍ പോലും ഈ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest