Connect with us

Kerala

വണ്ടൂരില്‍ ഡോ.ശശി തരൂര്‍ എം പിയുടെ ഗണ്‍മാനെ മര്‍ദ്ദിച്ചതായി പരാതി

വണ്ടൂര്‍ ചെള്ളിതോട് വെച്ച് വൈകിട്ട് ഏഴോടെ വാഹനം തടഞ്ഞു മര്‍ദിച്ചുവെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തു

Published

|

Last Updated

മലപ്പുറം | വണ്ടൂരില്‍ ഡോ.ശശി തരൂര്‍ എം പിയുടെ ഗണ്‍മാനെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചതായി പരാതി. വണ്ടൂര്‍ ചെള്ളിതോട് വെച്ച് വൈകിട്ട് ഏഴോടെ വാഹനം തടഞ്ഞു മര്‍ദിച്ചുവെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തു.

എ പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്ന ശശിതരൂര്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും ഗണ്‍മാനെ മര്‍ദിക്കുകയും ചെയ്തു എന്നാണ് പരാതി. ഗണ്‍മാന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെട്ടതോടെ ഗണ്‍മാനെ സംഘം മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.

 

---- facebook comment plugin here -----

Latest