Connect with us

Ongoing News

റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

പോർച്ചുഗലിനെ 2016 ലെ യൂറോ ചാമ്പ്യന്മാരാക്കുന്നതിലും 2019 ലെ യുവേഫ നെേഷൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിലും നിർണായക പങ്ക് വഹിച്ച റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനായും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായുമാണ് കളം വിടുന്നത്

Published

|

Last Updated

ലിസ്ബൺ | അന്താരാഷ്ട്ര ഫുട്ബോൾ മൈതാനങ്ങളെ രണ്ട് പതിറ്റാണ്ടിലേറെക്കാലം ആവേശത്തിലാഴ്ത്തിയ പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലൂടെയാണ് അഞ്ച് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ താരം വിരമിക്കൽ തീരുമാനം ലോകത്തെ അറിയിച്ചത്.

പോർച്ചുഗലിനെ 2016 ലെ യൂറോ ചാമ്പ്യന്മാരാക്കുന്നതിലും 2019 ലെ യുവേഫ നെേഷൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിലും നിർണായക പങ്ക് വഹിച്ച റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനായും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായുമാണ് കളം വിടുന്നത്. പോർച്ചുഗൽ കുപ്പായത്തിൽ 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

1985 ഫെബ്രുവരി 5 ന് പോർച്ചുഗലിലെ മദീറ ദ്വീപിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഡോസ് സാന്റോസ് അവെയ്റോ ജനിച്ചത്. കടുത്ത ദാരിദ്ര്യത്തോടും സാഹചര്യങ്ങളോടും പൊരുതി വളർന്ന റൊണാൾഡോ സ്പോർട്ടിങ് സി പിയിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക്ക് കാൽവെച്ചു. 2003 ൽ തന്റെ പതിനെട്ടാം വയസ്സിൽ സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതോടെയാണ് റൊണാൾഡോ എന്ന പ്രതിഭ ലോകശ്രദ്ധ നേടുന്നത്.

തുടർന്ന് റയൽ മാഡ്രിഡ്, യുവന്റസ്, അൽ നാസർ തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത താരം അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി ട്രോഫികൾ സ്വന്തമാക്കി. 2003 ഓഗസ്റ്റിൽ കസാഖ്സ്ഥാനെതിരെ പോർച്ചുഗൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ, അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

കളിക്കളത്തിലെ അളവറ്റ അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ആവേശമായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ അന്താരാഷ്ട്ര ഫുട്ബോളിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീലയിടുന്നത്.

Summary
Portuguese football icon Cristiano Ronaldo has officially announced his retirement from international football through a video message on his social media. The 5-time Ballon d’Or winner leaves the international stage as the all-time leading goalscorer with 146 goals in 234 appearances for Portugal. Having led his country to the Euro 2016 and 2019 Nations League titles, Ronaldo’s illustrious career marks the end of an era in global football.

---- facebook comment plugin here -----