Uae
ലുലു – നൊസ്റ്റാൾജിയ റിഫ്ലെക്ഷൻസ് സീസൺ 8 പെയിന്റിങ് മത്സരം നവംബർ 21ന്; ബ്രോഷർ പ്രകാശനം ചെയ്തു
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://reflections.nostalgiauae.com എന്ന വെബ്‌സൈറ്റ് വഴി നവംബർ 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
അബൂദബി|യുഎഇയിലെ വിവിധ ദേശക്കാരായ രണ്ടായിരത്തോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന വരകളുടെയും വർണ്ണങ്ങളുടെയും മഹോത്സവം ‘ലുലു – നൊസ്റ്റാൾജിയ റിഫ്ലെക്ഷൻസ് 2026 സീസൺ 8’ ഡ്രോയിങ് & പെയിന്റിങ് മത്സരത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ലുലു അബൂദബി റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് അബൂദബി – അൽ ദഫ്ര ഡയറക്ടർ അജയകുമാർ പ്രകാശനം നിർവ്വഹിച്ചു.
നവംബർ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ മുസ്സഫ ലുലു ഹൈപ്പർമാർക്കറ്റ് ക്യാപിറ്റൽ മാളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 18 വയസ്സുവരെയുള്ള വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളായി തിരിച്ച് നിറം കൊടുക്കൽ, ചിത്രരചന – പെയിന്റിങ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://reflections.
വിജയികൾക്ക് ലുലു ഗ്രൂപ്പ് നൽകുന്ന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ, ഏറ്റവും കൂടുതൽ വിജയികളെ സമ്മാനിക്കുന്ന സ്കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും പ്രത്യേകം പുരസ്‌കാരങ്ങൾ നൽകും. ഏറ്റവും കൂടുതൽ സമ്മാനങ്ങൾ കരസ്ഥമാക്കുന്ന സ്കൂളിന് ലുലു ഗ്രൂപ്പിന്റെ പ്രത്യേക ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും മെഡലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
ബ്രോഷർ പ്രകാശന ചടങ്ങിൽ അഹദ് വെട്ടൂർ, നൊസ്റ്റാൾജിയ പ്രസിഡന്റ് മനോജ് ബാലകൃഷ്ണൻ, ചീഫ് കോർഡിനേറ്റർ നാസർ ആലങ്കോട്, ചീഫ് കോർഡിനേറ്റർ ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: മനോജ് ബാലകൃഷ്ണൻ (പ്രസിഡന്റ്): 050 469 5607 നാസ്സർ ആലങ്കോട് (കൺവീനർ): 050 699 7246
Content Highlights: The brochure for the Lulu Nostalgia Reflections 2026 Season 8 drawing and painting competition in UAE was launched by Lulu Abu Dhabi Director Ajayakumar. Over 2,000 students will participate in the events scheduled for November 21 at Mussafah Lulu Hypermarket Capital Mall. Registrations are open online until November 19 through the official website.





